ബിര്‍മിങാം കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ട്വന്റി20 മത്സരം അരങ്ങേറും

By online desk.15 08 2019

imran-azhar

 

 

ലണ്ടന്‍: ബിര്‍മിങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ട്വന്റി–20 ക്രിക്കറ്റ് മത്സരം അരങ്ങേറുമെന്ന് ഗെയിംസ് ഫെഡറേഷന്‍ അറിയിച്ചു. 1998നുശേഷം ആദ്യമായാണ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. ഇക്കാര്യം ഐസിസിയും സ്ഥിരീകരിച്ചു. ഐസിസിക്കാണ് മത്സരത്തിന്റെ നടത്തിപ്പ് ചുമതല. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ക്രിക്കറ്റ് അരങ്ങേറിയത്, 1998ല്‍. അന്ന് പുരുഷ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയായിരുന്നു ജേതാക്കള്‍. വനിതാ മത്സരവും ട്വന്റി–20യും ആദ്യമായാണ് നടക്കുന്നതെന്ന ചരിത്രം 2022ല്‍ കുറിക്കപ്പെടും.ജൂലൈയില്‍ സമാപിച്ച പുരുഷന്മാരുടെ ഏകദിന ലോകകപ്പില്‍ ഇംഗ്‌ളണ്ട് ഃ ഓസ്‌ട്രേലിയ സെമി ഫൈനല്‍ നടന്ന എഗ്ബാസ്റ്റനാവും മത്സരവേദി. 2022 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴു വരെയാണ് ഗെയിംസ്. 1998ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ വെള്ളിയും ന്യൂസീലന്‍ഡ് വെങ്കലവും നേടി.


അജയ് ജഡേജ നയിച്ച ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ആന്റിഗ്വയ്ക്കും പിറകില്‍ മൂന്നാമതായിരുന്നു. ഓരോ കോമണ്‍വെല്‍ത്ത് ഗെയിംസിലും എന്തെല്ലാം ഇനങ്ങള്‍ വേണമെന്ന് ആതിഥേയര്‍ക്ക് നിശ്ചയിക്കാനുള്ള അവസരമുണ്ട്. ഷൂട്ടിംഗ് മത്സരങ്ങള്‍ എല്ലാം നടത്താന്‍ സാധിക്കുന്നതരത്തിലുള്ള സൗകര്യം ആതിഥേയ നഗരമായ ബിര്‍മിങാമില്‍ ഇല്ല. സറെയിലെ ബിസ്ലിയില്‍ മാത്രമാണ് അത്തരമൊരു സൗകര്യമുള്ളത്. അതാകട്ടെ ബിര്‍മിങാമില്‍നിന്ന് 209 കിലോമീറ്റര്‍ അകലെയും.അതേസമയം ഗെയിംസില്‍ ഷൂട്ടിംഗ് ഉണ്ടായിരിക്കില്ലെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ഇക്കാര്യം കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസി മാര്‍ട്ടിനാണ് അറിയിച്ചത്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് ഗെയിംഗ് ഫെഡറേഷന്റെ തീരുമാനം. ഷൂട്ടിംഗ് ഒഴിവാക്കിയാല്‍ ഗെയിംസ് ബഹിഷ്‌കരിക്കും എന്ന് ഇന്ത്യന്‍ ഒളിന്പിക് അസോസിയേഷന്‍ (ഐഒഎ) ഭീഷണി മുഴക്കിയിട്ടുണ്ട്. ഗെയിംസില്‍നിന്ന് വിട്ടുനില്‍ക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനത്തിനായി ഐഒഎ കേന്ദ്രത്തെ സമീപിച്ചിരുന്നു.

OTHER SECTIONS