വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലണ്ട് ടീമുകളില്ലാത്ത ഫൈനല്‍

By Ambily chandrasekharan.30 Apr, 2018

imran-azhar


ചാമ്പ്യന്‍സ് ലീഗില്‍ ലിയോണ്‍ വിജയക്കുതിപ്പില്‍ നില്‍ക്കുകയാണ്.വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ഒരിക്കല്‍ കൂടെ ഇംഗ്ലണ്ട് ടീമുകളില്ലാത്ത ഫൈനല്‍ മത്സരം നടക്കുകയാണ്. ഇന്നലെ നടന്ന സെമി ഫൈനല്‍ അവസാന പാദത്തില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും കാലിടറിയതോടെ 2007ന് ശേഷം ഒരു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാം എന്ന ഇംഗ്ലീഷ് ക്ലബുകളുടെ മോഹത്തിന് അവസാനമായിരിക്കുന്നു. ഇന്നലെ നിലവിലെ ചാമ്പ്യന്മാരായ ലിയോണ്‍ മാഞ്ചസ്റ്റര്‍ സിറ്റിയേയും, വോള്‍വ്‌സ്ബര്‍ഗ് ചെല്‍സിയേയും തോല്‍പ്പിക്കുകയായിരുന്നു.തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യം വെച്ചാണ് ലിയോണ്‍ ഫൈനലില്‍ ഇറങ്ങുന്നത്.
മാത്രമല്ല,ഇന്നലെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിയോണിന്റെ ജയം. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ബ്രോണ്‍സ് നേടിയ ഏകഗോളാണ് സിറ്റിയെ തോല്‍പ്പിച്ചത്. പിന്നീട് സെമിയുടെ ആദ്യപാദം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സിയെ ഇന്നലെ തോല്‍പ്പിച്ച വോള്‍വ്‌സ്ബര്‍ഗ് 5-1ന്റെ അഗ്രിഗേറ്റ് സ്‌കോറില്‍് ഫൈനലിലേക്ക് എത്തിച്ചേര്‍ന്നത്.2016 സീസണ്‍ ഫൈനലിന്റെ ആവര്‍ത്തനം കൂടിയാണ് ഇത്തവണത്തെ ഫൈനല്‍ മത്സരം. അന്ന് വോള്‍വ്‌സ്ബര്‍ഗിനെ പെനാള്‍ട്ടി ഷൂട്ടൗട്ടിലായിരുനു ലിയോണ്‍ പരാജയപ്പെടുത്തിയത്.

OTHER SECTIONS