ലങ്കയെ തകർത്ത് ഇന്ത്യൻ വനിതകൾ ഏകദിന പരമ്പര സ്വന്തമാക്കി; ജയം ആറ് റൺസിന്

By Sooraj Surendran.13 Sep, 2018

imran-azhar

 

 

ഗോൾ: ഇന്ത്യൻ വനിതാ താരങ്ങളും ശ്രീലങ്കയുമായി നടന്ന ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം നേടി പരമ്പര സ്വന്തമാക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 219 റണ്സെടുത്ത് പുറത്താകുകയായിരുന്നു. 52 റൺസെടുത്ത ക്യാപ്റ്റൻ മിഥാലി രാജിന്റെയും,68 റൺസെടുത്ത തനിയാ ഭാട്ടിയയുടെയും കരുത്തിലാണ് ഇന്ത്യ 219 റൺസ് നേടിയത്. ലങ്കയ്ക്ക് വേണ്ടി ചമരി അത്തപ്പത്തു 3 വിക്കറ്റ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. 57 റൺസെടുത്ത അത്തപ്പത്തുവും,49 റൺസെടുത്ത സിരിവർധനെയുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.