ബോള്‍ട്ടിന് കാലിടറി :100 മീറ്ററില്‍ വെങ്കലം

By BINDU PP.06 Aug, 2017

imran-azhar

 

 

 

ലണ്ടന്‍: ഉസൈന്‍ ബോള്‍ട്ടിന് അവസാന മത്സരത്തില്‍ കാലിടറി. ലോക ചാംപ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ഫൈനലില്‍ ബോള്‍ട്ടിന് തോല്‍വി. ട്രാക്കില്‍ നിറഞ്ഞുനിന്ന ജമൈക്കന്‍ സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ട് ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍നിന്ന് വെങ്കലമെഡലുമായി പിന്‍വാങ്ങി. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ 9.95 സെക്കന്‍ഡില്‍ ഓടിയെത്തിയ ബോള്‍ട്ടിന് മൂന്നാമതെത്താനെ കഴിഞ്ഞുള്ളൂ. 9.92 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കിയ യുഎസ് താരം ജസ്റ്റിന്‍ ഗാട്‌ലിന്‍ സ്വര്‍ണവും 9.94 െസക്കന്‍ഡില്‍ ഓടിയെത്തിയ യുഎസിന്റെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വെള്ളിയും നേടി.

 

 

ഹീറ്റ്‌സില്‍ 10.09 സെക്കന്‍ഡും സെമിയില്‍ 9.98 സെക്കന്‍ഡും കുറിച്ച ബോള്‍ട്ടിന്, മോശം തുടക്കമാണ് ഫൈനലിലും വിനയായത്.ഫലം, ഒളിംപിക്‌സ് എട്ടും ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 11ഉം സ്വര്‍ണനേട്ടവുമായി ആധുനിക അത്‌ലറ്റിക്‌സിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതി ഇതിഹാസമായി മാറിയ താരം, വെങ്കലവുമായി അത്‌ലറ്റിക്‌സിലെ ഗ്ലാമര്‍ ഇനത്തോട് വിടപറഞ്ഞു. 200 മീറ്ററില്‍ നിന്നു പിന്‍മാറിയ ബോള്‍ട്ട് 100 മീറ്ററിലും 4100 മീറ്റര്‍ റിലേയിലും മാത്രമേ ലണ്ടനില്‍ മല്‍സരിക്കുന്നുള്ളൂ. നൂറുമീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് കുറിച്ച് 9.58 സെക്കന്‍ഡ് ലോക റെക്കോര്‍ഡ്.100 മീറ്ററില്‍ സ്വര്‍ണം ലഭിച്ചില്ലെങ്കിലും സ്വര്‍ണനേട്ടത്തോടെ തന്നെ കരിയര്‍ അവസാനിപ്പിക്കാനുള്ള അവസരം ബോള്‍ട്ടിന് ഇനിയുമുണ്ട്. 4-100 മീറ്റര്‍ റിലേയിലും താരം ട്രാക്കില്‍.

 

OTHER SECTIONS