സൈന സെമി കാണാതെ പുറത്തായി

By Sooraj S.03 Aug, 2018

imran-azhar

 

 

നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈനാ നെഹ്‌വാൾ സെമി ഫൈനൽ കാണാതെ പുറത്തായി. ക്വാർട്ടർ ഫൈനലിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ കരോളിന മാരിനാണ് സൈനയെ പരാജയപ്പെടുത്തിയത്. സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സൈനക്ക് കരോളിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല. കരോളിനിന്റെ വേഗതയ്ക്കും അക്രമണാത്മകമായ പ്രകടനത്തിനും മുന്നിൽ സൈന മുട്ടുകുത്തുകയായിരുന്നു. മുപ്പത്തിയൊന്ന് മിനിറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സൈന അടിയറവ് പറഞ്ഞത്. 21-6, 21-11 എന്ന സ്കോറിനാണ് സൈന പരാജയപ്പെട്ടത്. മിക്സ് ഡബിൾസിലും ഇന്ത്യക്ക് ജയം നേടാനായില്ല. അശ്വിനി പൊന്നപ്പയും സാത്വിക് റെഡ്ഡിയും സെമി കടക്കാതെ പുറത്താകുകയായിരുന്നു.

OTHER SECTIONS