സ്വർണ്ണത്തിനായി ഇനിയും കാത്തിരിപ്പ്; സിന്ധുവിന് തോൽവി

By Sooraj S.05 Aug, 2018

imran-azhar

 

 

നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് തോൽവി. ഫൈനലിലെ കടുത്ത പോരാട്ടത്തിനൊടുവിൽ സ്പാനിഷ് താരമായ കരോലിന മാരിനോടാണ് സിന്ധു അടിയറവ് പറഞ്ഞത്. തോൽവിയോടെ വെള്ളിയുമായി സിന്ധുവിന് തൃപ്തിപ്പെടേണ്ടി വന്നു. മാരിനുമായി കടുത്ത പോരാട്ടമാണ് സിന്ധു കാഴ്ചവെച്ചത്. കരോളിനെതിരെ ആദ്യ ഗെയിമിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും രണ്ടാം ഗെയിമിൽ ആ മികവ് പുറത്തെടുക്കാൻ സിന്ധുവിനു സാധിച്ചില്ല. കഴിഞ്ഞ ഒളിന്പിക്സിലും സിന്ധു കരോളിന് മുന്നിൽ പരാജയപ്പെട്ടിരുന്നു.ക്വാർട്ടർ ഫൈനലിൽ സൈനയെ പരാജയപ്പെടുത്തിക്കൊണ്ടാണ് കരോലിന സെമിയിലേക്ക് കടന്നത്. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കരോലിന കാഴ്ച്ചവെച്ചത്. 2104ഉം 2015ഉം തുടർച്ചയായി ചാംപ്യൻനായ താരമാണ് കരോലിന. നേരിട്ടുള്ള സെറ്റുകൾക്ക് 21-19, 21-10 എന്ന സ്കോറിനാണ് കരോലിന ജയം നേടിയത്.

OTHER SECTIONS