പുതുചരിത്രം..! ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അമിത് പംഗൽ ഫൈനലിൽ

By Sooraj Surendran.21 09 2019

imran-azhar

 

 

എക്കാറ്റരിൻബർഗ് (റഷ്യ): ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അമിത് പംഗൽ ഫൈനലിൽ കടന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ താരം ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കടക്കുന്നത്. സെമി ഫൈനൽ പോരാട്ടത്തിൽ 52 കിലോ വിഭാഗത്തിൽ കസാഖിസ്ഥാന്‍റെ സാകെൻ ബിബോസിനോവിനെ മലർത്തിയടിച്ചാണ് അമിത് പംഗൽ ഫൈനൽ പ്രവേശനം നേടിയത്. ഫിലിപ്പീൻസിന്റെ കാർലോ പാലമിനെ (4-1) തോൽപ്പിച്ചാണ് അമിത് സെമിഫൈനലിൽ കടന്നത്. ഏഷ്യൻ ഗെയിംസിലും അമിത് പംഗൽ ഇന്ത്യക്കായി സ്വർണം നേടിയിട്ടുണ്ട്.

 

OTHER SECTIONS