ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; ക്വാർട്ടർ ബർത്ത് നേടി മേരി കോം

By Sooraj Surendran.08 10 2019

imran-azhar

 

 

മോസ്‌കോ: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി മേരി കോം ക്വാർട്ടർ ഫൈനലിൽ കടന്നു. ക്വാർട്ടർ മത്സരത്തിൽ തായ്‌ലൻഡിന്‍റെ ജുതാമസ് ജിറ്റ്പോംഗിനെ പരാജയപ്പെടുത്തിയാണ് മേരി കോം ക്വാർട്ടർ ഫൈനലിൽ ഇടം നേടിയത്. 51 കിലോഗ്രാം വിഭാഗത്തിൽ ആറ് തവണ ലോക ചാമ്പ്യനായ താരമാണ് മേരി കോം. അതേസമയം ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ എതിരാളി പിന്മാറിയതിനെ തുടർന്ന് മേരി കോമിന് മത്സരിക്കേണ്ടി വന്നില്ല. ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് മേരി കോം.

 

OTHER SECTIONS