ലോകകപ്പ് സന്നാഹ മത്സരങ്ങൾ 24 മുതൽ

By Sooraj Surendran .15 05 2019

imran-azhar

 

 

ലണ്ടൻ: ലോകകപ്പ് സന്നാഹ മത്സരങ്ങൾ 24ന് ആരംഭിക്കും. ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം. ഒരു മാസത്തിലേറെ നീണ്ടുനിന്ന ഐപിഎൽ കാരണം ടീമുകൾക്ക് ഏകദിന മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ പിച്ചുകളുമായി പൊരുത്തപ്പെടാൻ സന്നാഹ മത്സരങ്ങളിലൂടെ ടീമുകൾക്ക് സാധിക്കും. അതേസമയം ഐപിഎല്ലിൽ പങ്കെടുക്കാത്ത പാകിസ്ഥാൻ ഏറെ നാളായി ഏകദിന മത്സരങ്ങൾ കളിച്ചുകൊണ്ടിരിക്കുകയാണ്. സന്നാഹ മത്സരണങ്ങളിലൂടെ ടീമിനെ പാകപ്പെടുത്തിയെടുക്കാനുള്ള പദ്ധതിയിലാണ് ക്യാപ്റ്റൻ വിരാട് കോലി. ഇന്ത്യയുടെ ലോകകപ്പ് ടീമിലെ നിർണായക നാലാം സംസ്ഥാനത്ത് ഇടം നേടിയ വിജയ് ശങ്കർ ഫോമിലല്ലാത്തത് ടീമിനെ ശക്തമായി ബാധിക്കും. അതേസമയം ഓസ്‌ട്രേലിയയെ സംബന്ധിച്ച് വിലക്ക് മാറി ടീമിലേക്ക് തിരിച്ചു വന്ന ഡേവിഡ് വാർണറിന്റെയും, സ്റ്റീവ് സ്മിത്തിന്റേയും സാന്നിധ്യം ഗുണം ചെയ്യും. ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം 25ന് ലണ്ടൻ കെന്നിങ്ടൻ ഓവലിൽ ന്യൂസീലൻഡിനെതിരെയാണ്, രണ്ടാം മത്സരം 8ന് കാർഡിഫിൽ ബംഗ്ലദേശുമായി നടക്കും.

OTHER SECTIONS