കിവീസിനെ പരാജയത്തിൽ തള്ളിയിട്ട ഓവർ ത്രോ; രൂക്ഷ വിമർശനവുമായി സൈമണ്‍ ടോഫല്‍

By Sooraj Surendran .16 07 2019

imran-azhar

 

 

ലണ്ടൻ: ക്രിക്കറ്റ് പ്രേമികൾ ഇന്നുവരെ കാണാത്ത ലോകകപ്പ് ഫൈനൽ. അതായിരുന്നു ഞായറാഴ്ച ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ നടന്നത്. ഇംഗ്ലണ്ടിനെ ഔദ്യോഗികമായി ലോകചാമ്പ്യന്മാരെന്ന് പ്രഖ്യാപിച്ചെങ്കിലും ഇംഗ്ലണ്ടാണോ? ന്യൂസീലന്റണോ? ആരാണ് ലോകകപ്പ് നേടാൻ അർഹർ എന്നറിയാതെ മൂക്കിൻ തുമ്പത്ത് വിരൽ വെച്ചുനിൽക്കുകയാണ് ക്രിക്കറ്റ് ലോകം. നാടകീയമായ ഫൈനലിൽ ഭാഗ്യത്തിന്റെ ഒരംശം കൊണ്ട് മാത്രമാണ് ഇംഗ്ലണ്ട് ജേതാക്കളായത്.

 

വിവാദ ഓവർ ത്രോ

 

ഒരു പക്ഷെ അമ്പയറുടെ തീരുമാനം ഒന്ന് മാത്രമാണ് ന്യൂസീലന്റിന്റെ കൈപ്പിടിയിലിരുന്ന ജയം തട്ടിത്തെറിപ്പിച്ചെതെന്ന് പറയാം. മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു അത് സംഭവിച്ചത്. ഇംഗ്ലണ്ടിന് മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെയാണ് സ്റ്റോക്‌സിന്റെ ബാറ്റില്‍ കൊണ്ട് പന്ത് ബൗണ്ടറി ലൈന്‍ കടന്നു പോകുന്നത്. ഇതോടെ ഇംഗ്ലണ്ടിന് ആറ് റണ്‍സ് ലഭിച്ചു. ഐസിസി നിയമപ്രകാരം അഞ്ച് റൺസ് മാത്രമാണ് അമ്പയർക്ക് കൊടുക്കാനാവുക. എന്തടിസ്ഥാനത്തിലാണ് അമ്പയർ 6 റൺസ് നൽകിയതെന്ന ചോദ്യമാണ് അമ്പയറിങ്ങിലെ ഇതിഹാസമായ സൈമണ്‍ ടോഫല്‍ പ്രധാനമായും ഉന്നയിക്കുന്നത്. ഈ വിവാദ ഓവർ ത്രോയാണ് മത്സരം സൂപ്പർ ഓവറിലേക്ക് എത്തിക്കുന്നത്. മത്സര ശേഷം നിരവധി പേരാണ് അമ്പയറുടെ തെറ്റായ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. കന്നി കിരീടം സ്വന്തമാക്കാൻ കിവീസിന് ഇനിയും അഞ്ച് വർഷത്തെ കാത്തിരിപ്പ്.

OTHER SECTIONS