ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം; ഇന്ത്യ ഖത്തറിനെ നേരിടുന്നു

By mathew.10 09 2019

imran-azhar

 

ദോഹ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഖത്തറിനെ നേരിടുന്നു. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമാനോട് തോറ്റിരുന്നു. അതേസമയം, യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തില്‍ ഖത്തര്‍ അഫ്ഗാനിസ്താനെ 6-0ന് തകര്‍ത്താണ് ഖത്തറിന്റെ വരവ്.

പരിക്കിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്ന് കളിക്കുന്നില്ല. മലയാളി താരം സഹല്‍ ഫസ്റ്റ് ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. അനസ് എടത്തൊടിക സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിലാണ്.

ഇന്ത്യന്‍ ടീം: ഗുര്‍പ്രീത് സിങ് (ഗോളി), രാഹുല്‍ ബെക്കെ, സന്ദേശ് ജിംഗാന്‍, ആദില്‍ ഖാന്‍, അനിരുദ്ധ് ഥാപ്പ, സഹല്‍, മന്‍വീര്‍ സിങ്, നിഖില്‍ പൂജാരി, ഉദാന്ത സിങ്, മന്ദര്‍ റാവു ദേശായി, റൗളസന്‍ ബോര്‍ഗസ്.

 

OTHER SECTIONS