ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്: അമേരിക്കൻ മലയാളി പെൺകുട്ടിക്ക് വെങ്കലമെഡൽ

By Sooraj Surendran .19 06 2019

imran-azhar

 

 

സിയാറ്റിൽ: സ്വീഡനിലെ ഹെൽസിംഗ് ബർഗിൽ നടന്ന ഐപിഎഫ് ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ മലയാളി പെൺകുട്ടി വെങ്കലമെഡൽ കരസ്ഥമാക്കി. സിയാറ്റിനിലെ ഈസ്റ്റിലേക്ക് ഹൈസ്‌കൂളിലെ ഒൻപതാം ഗ്രേഡ് വിദ്യാർത്ഥിനിയായ വൃന്ദ സുഭാഷാണ് അഭിമാന നേട്ടം കരസ്ഥമാക്കിയത്. 57 കിലോഗ്രാം വിഭാഗത്തിൽ അമേരിക്കക്ക് വേണ്ടിയാണ് വൃന്ദയുടെ മെഡൽ നേട്ടം. ബെഞ്ച് പ്രസ് വിഭാഗത്തിൽ 62.5 കിലോ ഉയർത്തിയാണ് വൃന്ദ മെഡൽ സ്വന്തമാക്കിയത്. 15കാരിയായ വൃന്ദ ട്വിറ്ററിൽ എൻജിനീയറായ തിരുവനന്തപുരം സ്വദേശി ഷാജൻ ദാസൻറെയും, പന്തളം സ്വദേശി രശ്മി സുഭാഷിന്റെയും മകളാണ്. കഴിഞ്ഞ വർഷം യുഎസ് നാഷണൽ സബ് ജൂനിയർ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വൃന്ദ സ്വർണം നേടിയിരുന്നു. ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 52 പേരാണ് പങ്കെടുത്തത്.

OTHER SECTIONS