യോഗാഭ്യാസം ഔദ്യോഗിക കായിക മത്സരമായി പ്രഖ്യാപിച്ചു

By സൂരജ് സുരേന്ദ്രൻ .18 12 2020

imran-azhar

 

 

ന്യൂ ഡൽഹി: യോഗാഭ്യാസം ഔദ്യോഗിക കായിക മത്സരമായി കായിക മന്ത്രാലയം പ്രഖ്യാപിച്ചു.

 

പരമ്പരാഗത യോഗാഭ്യസം, യോഗാഭ്യാസ കല, താളാത്മക യോഗ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ സിംഗിൾ, ഗ്രൂപ്പ് മത്സരങ്ങളാണു പരിഗണിക്കുന്നത്.

 

ഫെബ്രുവരിയിൽ, യോഗ സ്പോർട്സ് ചാംപ്യൻഷിപ്പും നടത്താനാണ് തീരുമാനം.

 

4 കായിക മേളകളിൽ, 7 വിഭാഗങ്ങളിലായി 51 മെഡലുകളും യോഗയ്ക്കായി ഏർപ്പെടുത്തുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു പറഞ്ഞു.

 

ഖേലോ ഇന്ത്യ സ്കൂൾ, സർവകലാശാലാ ഗെയിംസിൽ യോഗയും മത്സരയിനമാകുമെന്നാണ് സൂചന.

 

OTHER SECTIONS