യൂത്ത് ഒളിംപിക്സ്; ഇന്ത്യക്ക് രണ്ടാം സ്വർണ്ണം

By Sooraj S.09 10 2018

imran-azhar

 

 

ബ്യൂണസ് ഐറിസ്: യൂത്ത് ഒളിംപിക്സിൽ ഇന്ത്യ രണ്ടാം സ്വർണ്ണം സ്വന്തമാക്കി. ഷൂട്ടിങ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യക്ക് വേണ്ടി മനു ഭാക്കറാണ് സ്വർണ്ണം കരസ്ഥമാക്കിയത്. റഷ്യൻ താരം ഇയാന എനീനയെ പിൻതള്ളിയാണ് മനു ഭാക്കർ സുവർണ്ണ നേട്ടം കൈവരിച്ചത്. 236.5 പോയിന്റും നേടി. പുരുഷവിഭാഗം 62 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറെമി ലാൽറിന്നുംഗയയിലൂടെയാണ് ഇന്ത്യ ആദ്യ സ്വർണ്ണം നേടുന്നത്. 46 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിതീകരിച്ച് യൂത്ത് ഒളിംപിക്സിൽ പങ്കെടുക്കുന്നത്. നിലവിൽ രണ്ട് സ്വർണ്ണവും, മൂന്ന് വെള്ളിയുമുൾപ്പെടെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു.

OTHER SECTIONS