യൂത്ത് ഒളിമ്പിക്സ്; ഇന്ത്യക്ക് ഷൂട്ടിങ്ങിലൂടെ മൂന്നാം സ്വർണ്ണം

By Sooraj S.10 10 2018

imran-azhar

 

 

ബ്യൂണസ് അയേഴ്സ്: യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണ്ണം. ഷൂട്ടിങ്ങിൽ സൗരഭ് ചൗധരിയാണ് ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയത്. 244.2 പോയിന്റുമായാണ് സൗരഭ് ചൗധരി സ്വർണ്ണ നേട്ടം കൈവരിച്ചത്. ക്ഷിണ കൊറിയൻ താരം സുങ് യുൻഹോയെ പരാജയപ്പെടുത്തിയാണ് സൗരഭ് ചൗധരി സ്വർണ്ണം കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി ഉയർന്നു. മൂന്ന് സ്വർണ്ണം മൂന്ന് വെള്ളിയുമാണ് ഇതിൽ ഉൾപ്പെടുന്നത്.

OTHER SECTIONS