യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

By Anil.20 05 2019

imran-azhar

ന്യൂഡല്‍ഹി: യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ട്വന്റി-ട്വന്റി ലീഗുകളിൽ കളിയ്ക്കാൻ ഐ സി സി യുടെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗികപ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് 36-കാരനായ യുവരാജ്.

 

ഇത്തവണത്തെ ഐപിഎൽ ചാപ്യന്ഷിപ്പിൽ കിരീടം നേടിയ മുംബൈഇന്ത്യൻസിനുവേണ്ടിയായിരുന്നു യുവരാജ് കളിച്ചത്. 2019 ലോകകപ്പിനുശേഷം മത്സരരംഗത്തോട് വിടപറയുമെന്നാണ് യുവരാജ് പറയുന്നത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് അവസാനമായി യുവരാജ് ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങിയത്.

 

ഇന്ത്യക്കുവേണ്ടി യുവരാജ് 40 ടെസ്റ്റും 304 ഏകദിനവും 58 ടി-20യും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയുൾപ്പടെ 1900 റണ്‍സും ഏകദിനത്തില്‍ 8701 റണ്‍സും ടി-20യില്‍ 1177 റണ്‍സും യുവിയുടെ നേട്ടമാണ്. ചണ്ഡീഗഡ് സ്വതേശിയായ യുവരാജ് ഓള്‍ണ്ട് പ്രകടനത്തിലൂടെ ഏകദിനത്തില്‍ 111 വിക്കറ്റും ടെസ്റ്റില്‍ ഒന്‍പതും ടി-20യില്‍ 28 വിക്കറ്റും നേടിയിട്ടുണ്ട്.

OTHER SECTIONS