മൊബൈല്‍ ഫോണില്ലാത്ത കാലത്തെ ഫോണ്‍ വിളി; ചിത്രം പങ്കുവെച്ച് യുവി

By online desk .26 05 2020

imran-azhar

 

 

മുംബൈ: മൊബൈല്‍ ഫോണില്ലാത്ത കാലത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫോണ്‍ വിളിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. വീരേന്ദര്‍ സെവാഗും വിവിഎസ് ലക്ഷ്മണും ആശിഷ് നെഹ്റയും യുവരാജും ഒരുമിച്ച് വരിയായി നിന്ന് ലാന്‍ഡ് ഫോണില്‍ നിന്ന് വിളിക്കുന്ന പഴയ ചിത്രമാണ് യുവി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
മോശം പ്രകടനം നടത്തിയതിന് മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ ബില്ല് അടച്ചില്ലെങ്കില്‍ എന്ന ക്യാപ്ഷനോടെയാണ് യുവി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലത്തെ വീണ്ടും ഓര്‍മിപ്പിച്ചതിനു ആരാധകര്‍ യുവിക്ക് നന്ദി പറഞ്ഞു കമന്റ് ഇടുന്നുണ്ട്.

 

OTHER SECTIONS