TECHNOLOGY

iphone 13: ഐഫോൺ 13 സീരീസ് പുറത്തിറങ്ങി; സിനിമാറ്റിക് മോഡ്, സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ ഒട്ടനവധി സവിശേഷതകൾ,അറിയേണ്ടതെല്ലാം

UPDATED7 days ago

ന്യൂയോർക്ക്: സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഐഫോൺ 13 സീരീസ് പുറത്തിറക്കി ആപ്പിൾ. ഐഫോൺ 12, 12 പ്രൊ, 12 പ്രൊ മാക്സ് എന്നീ മോഡലുകളെ കവച്ചുവെക്കുന്ന ഒട്ടനവധി സവിശേഷതകളുമായാണ് ഐഫോൺ 13 സീരീസിന്റെ വരവ്. ഐഫോൺ 13, ഐഫോൺ 13 മിനി,പ്രോ, പ്രോ മാക്സ് എന്നീ മോഡലുകളാണ് കലിഫോർണിയയിൽ നടന്ന ചടങ്ങിൽ ആപ്പിൾ പുറത്തിറക്കിയത്. ചുവപ്പ്, നീല, പിങ്ക്,മിഡ്നൈറ്റ്, സ്റ്റാർലൈറ്റ് എന്നീ നിറങ്ങളിലാകും ഈ മോഡലുകൾ ലഭ്യമാകുക. ഐഫോൺ 13, മിനി ഫോണുകൾക്ക് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുണ്ട്. ഫോണുകളുടെ വില: ഐഫോൺ 13 ( 79,900 രൂപ മുതൽ) മിനി (69,900 രൂപ മുതൽ) , പ്രോ(119,000 രൂപ മുതൽ), പ്രോ മാക്സ് (129,900 രൂപ മുതൽ). വെള്ളിയാഴ്ച മുതൽ പ്രീ ബുക് ചെയ്യാം.

സെപ്റ്റംബർ 16ന് ഇന്ത്യയിൽ ആദ്യത്തെ കരിയർ ഡേയുമായി ആമസോൺ

UPDATED2 weeks ago

തിരുവനന്തപുരം : സെപ്റ്റംബർ 16-ന് ഇന്ത്യയിൽ ആദ്യമായി കരിയർ ഡേ സംഘടിപ്പിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. വെർച്വലായി നടത്തുന്ന ഈ പരിപാടിയിൽ, ആമസോൺ ഏങ്ങനെ രസകരമായ ജോലിസ്ഥലമാകുന്നതെന്നും പ്രവർത്തന രീതികൾ എങ്ങനെയാണെന്നും 21-ാം നൂറ്റാണ്ടിൽ ഇന്ത്യയെ അതിന്റെ യഥാർത്ഥ സാധ്യതകളിലേയ്ക്ക് കൊണ്ടുപോകാൻ കമ്പനി പ്രതിഞ്ജാബദ്ധതയോടെ എങ്ങനെ ഉറച്ചുനിൽക്കുന്നു എന്നുമെല്ലാം പങ്കുവെയ്ക്കാൻ ആമസോൺ നേതൃത്വത്തെയും ജീവനക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്നു. നിലവിൽ രാജ്യത്തെ 35 നഗരങ്ങളിലായി 8000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ആമസോൺ പ്രഖ്യാപിച്ചു. കോർപ്പറേറ്റ്, സാങ്കേതികവിദ്യ, കസ്റ്റമർ സർവീസ്, ഓപറേഷൻ റോളുകൾ എന്നീ മേഖലകളിലാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.

വിന്‍ഡോസ് 11 ഓഎസിന്റെ പേരില്‍ പുതിയ മാല്‍വെയര്‍; സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഫിൻ 7

UPDATED2 weeks ago

മൈക്രോസോഫ്റ്റ് വികസിപ്പിച്ച വിൻഡോസ് എൻ‌ടി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ വിന്‍ഡോസ് 11 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കള്‍. അതേസമയം വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ച് കാര്യമായ അറിവില്ലാത്തവരെ കബളിപ്പിക്കാൻ ലക്ഷ്യമിട്ടിറങ്ങിയിരിക്കുകയാണ് ചില ഹാക്കർമാർ. വിന്‍ഡോസ് 11 ഉമായി ബന്ധപ്പെട്ട് ഒരു മാല്‍വെയര്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ അനോമലിയിലെ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈബര്‍ കുറ്റവാളി സംഘമായ ഫിന്‍7 ആണ് ഇതിന് പിന്നിലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ ഏത് രീതിയിലാണ് ഇത് പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായിട്ടില്ല.

ഗ്യാലക്സി ഫോൾഡ് 3! ഇന്ത്യയിലെത്തും മുൻപേ ലാലേട്ടന്റെ കയ്യിലെത്തി, വില കേട്ടാൽ ഞെട്ടും

UPDATED2 weeks ago

സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കിയിരിക്കുകയാണ് പ്രിയ നടൻ മോഹൻലാൽ. ഇന്ത്യയിൽ ഫോൾഡ് 3 അവതരിപ്പിക്കുന്നതിന് മുൻപാണ് ഗാഡ്ജെറ്റ് ലാലേട്ടന്റെ കയ്യിലെത്തിയിരിക്കുന്നത്. ഫോൾഡ് 3യുടെ വില കേട്ടാൽ ഞെട്ടും. ഫോള്‍ഡ് 3 സീരീസിന്റെ വില തുടങ്ങുന്നത് 1800 ഡോളറിലാണെങ്കില്‍ (ഏകദേശം 1.3 ലക്ഷം രൂപ) ഫ്‌ളിപ് സീരീസിന്റെ തുടക്ക വേരിയന്റ് 1000 ഡോളറിനാണ് വില്‍ക്കുന്നത്. ഈ മാസം പത്തിനാണ് ഫോള്‍ഡ് 3 യുടെ ഔദ്യോഗിക അവതരണം. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ടു ടീച്ചർ മോഡൽ അവതരിപ്പിച്ച് ബൈജൂസ്‌

UPDATED3 weeks ago

കൊച്ചി: ആഗോളതലത്തിൽ പ്രശസ്തമായ എഡ് ടെക് കമ്പനിയായ ബൈജൂസ്‌ സമഗ്ര ആഫ്‌റ്റർ സ്‌കൂൾ ഓൺലൈൻ ട്യുട്ടറിങ് പരിപാടിയിൽ ടു ടീച്ചർ അഡ്വാന്റേജ്‌ എന്ന നൂതന രീതി അവതരിപ്പിച്ചു. മികച്ച പഠന ഫലങ്ങൾ പ്രാപ്തമാക്കുന്നതിന് മികച്ച പഠനാനുഭവങ്ങളും ഗുണനിലവാരമുള്ള അധ്യാപനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ടു ടീച്ചർ മാതൃക അവതരിപ്പിക്കുന്ന ആദ്യ ഓൺലൈൻ ട്യൂഷൻ പ്രോഗ്രാമാണ് ബൈജൂസ് ക്ലാസുകൾ. നിലവിലെ സാഹചര്യങ്ങളും വിദ്യാർത്ഥികളുടെ ആവശ്യകതകളും അനുസരിച്ച്, ബൈജുസ് ക്ലാസുകൾ പഠനത്തിന് ഒരു പുതിയ സമീപനം വാഗ്ദാനം ചെയ്യുകയാണ് ടു ടീച്ചർ മാതൃകയിലൂടെ.

Show More