ജിയോ ഔട്ട്‌ലെറ്റുകളില്‍നിന്നുമാത്രം ലഭിച്ചിരുന്ന ജിയോ ഫോണ്‍ ഇനി ആമസോണിലൂടെയും

By Ambily chandrasekharan.24 Feb, 2018

imran-azhar

 

ജിയോ ഫോണുകള്‍ വിപണിയില്‍ ഇറങ്ങിയെങ്കിലും ഇതുവരെയും ആളുകളുടെ ഇടയില്‍ അത്ര ഇടം പിടിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ റിലയന്‍സ് പുതുവഴികള്‍ തേടുകയാണ്. ഇതുവരെ ജിയോ ഔട്ട്‌ലെറ്റുകളില്‍നിന്നുമാത്രം ലഭിച്ചിരുന്ന ജിയോ ഫോണ്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും ലഭ്യമാക്കാനാണ് നീക്കം.നിലവില്‍ ആമസോണിലാണ് ഫോണ്‍ പുതുതായി നല്‍കിത്തുടങ്ങിയിരിക്കുന്നത്.
മൂന്നുവര്‍ഷം കഴിഞ്ഞ് തിരികെ ലഭിക്കുന്ന തുകയായ 1500 രൂപയാണ് ഫോണ്‍ വാങ്ങാനായി മുടക്കേണ്ടതായിട്ടുളളൂ. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ഫോണ്‍ തിരികെ നല്‍കാനായി ആമസോണിനെ ആശ്രയിക്കേണ്ട ആവശ്യം ഉണ്ടാകില്ല.ജിയോ ഔട്ട് ലെറ്റുകള്‍വഴി ഫോണ്‍ സ്വീകരിച്ച് പണം നല്‍കാനാണ് ജിയോ ശ്രമിക്കുന്നത്. പുറത്തുനിന്ന് വാങ്ങുന്ന എല്ലാ ഓഫറും ആമസോണില്‍നിന്ന് ഫോണ്‍ വാങ്ങിയാലും ലഭിക്കന്നതാണ്. ഇതിനു പുറമെ ദിവസേന ഒരു ജിബി ഡാറ്റ ലഭിക്കാന്‍ ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാസം 100 രൂപയില്‍ താഴെയേ മുടക്കേണ്ടതായിട്ടുള്ളൂ.