100 രൂപയ്ക്ക് താഴെയുള്ള പ്ലാനുകൾ പ്രഖ്യാപിച്ച് വോഡഫോൺ ഐഡിയ

By online desk .15 12 2020

imran-azhar

 

 

100 രൂപയ്ക്ക് താഴെയുള്ള രണ്ട് പുതിയ പ്ലാനുകൾ പ്രഖ്യാപിച്ച് വോഡഫോൺ ഐഡിയ. 59 രൂപയുടെയും 65 രൂപയുടെയും പ്ലാനുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗോവയിലുമാണ് നിലവിലുള്ള പദ്ധതി ലഭ്യമാക്കുക. താമസിയാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.


59 രൂപയുടെ പ്ലാനിന് 28 ദിവസമാണ് കാലാവധി. നാഷണൽ റോമിംഗ് കോളുകൾക്ക് 30 മിനിറ്റ് സൗജന്യം ലഭിക്കും. 65 രൂപയുടെ കോംബോ പാക്കിന് 100 എം.ബി ഹൈസ്പീഡ് ഡേറ്റയും 52 രൂപയുടെ ടോക്ക് ടൈമും സൗജന്യമായി ലഭിക്കും. 28 ദിവസം തന്നെയാണ് കോംബോ പാക്കിന്റെയും വാലിഡിറ്റി. കൂടാതെ, 100 എംബി ഡേറ്റ് യോടൊപ്പം 30 രൂപയുടെ ടോക്ടൈം ലഭിക്കുന്ന 39 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 14 ദിവസമാണ് വാലിഡിറ്റി. 49 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എടുത്താൽ 300എം ബി ഡേറ്റയോടൊപ്പം 38 രൂപ ടോക്ക്ടൈം ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

 

79 രൂപയുടെ പ്ലാനിന് 400 എംബി ഡേറ്റയോടൊപ്പം 64 രൂപയുടെ ടോക്ക്ടൈം ലഭിക്കും. 28 ദിവസമാണ് കാലാവധി. 200 എംബി ഡേറ്റയോടൊപ്പം 74 രൂപയുടെ ടോക്ടൈമും 95 രൂപയുടെ പ്ലാനിൽ ലഭിക്കും. ഈ പ്ലാനിന് 56 ദിവസമാണ് വാലിഡിറ്റി. കൂടാതെ 16 രൂപ 48 രൂപ 98 രൂപ എന്നിങ്ങനെ നൂറു രൂപയ്ക്ക് താഴെയുള്ള ഡേറ്റാ പാക്കുകളുമുണ്ട്.

 

 

OTHER SECTIONS