ചരിത്ര നിമിഷം; ചൊവ്വയിൽ നാ​സ​യു​ടെ ഇൻസൈറ്റ് സുരക്ഷിതമായി ഇറങ്ങി

By Anju N P.27 11 2018

imran-azhar

 

കേപ് കനാവറല്‍: ആറുമാസംമുമ്പേ ഭൂമിയില്‍നിന്ന് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വാഴ്ച ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.30 ന് ചൊവ്വയില്‍ ഇറങ്ങി. ചുവന്ന ഗ്രഹത്തിന്റെ ചുരുളഴിയാത്ത ഉള്‍രഹസ്യങ്ങളുടെ കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം.

 

അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പ്രതലം തൊട്ട് പേടകത്തിന്റെ സൗരോര്‍ജ്ജ പാനലുകള്‍ നിവരുന്നതുവരെയുള്ള നിര്‍ണ്ണായകമായ ഏഴ് മിനിറ്റുകള്‍ക്കൊടുവില്‍
പ്രതലം തൊട്ടുവെന്ന് സ്ഥിരീകരിച്ച് പേടകത്തില്‍ നിന്നുള്ള ബീപ്പ് ശബ്ദം നാസയിലെത്തിയതോടെയാണ് ദൗത്യം വിജയകതമായി പൂര്‍ത്തിയായത്. ഇന്‍സൈറ്റ് ലാന്‍ഡര്‍ പകര്‍ത്തിയ ആദ്യ ദൃശ്യം നാസയ്ക്ക് ലഭിക്കുകയും ചെയ്തു.

 

.54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ച ശേഷമാണ് 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് ചൊവ്വയുടെ അന്തരീക്ഷത്തിന് മുകളിലെത്തുന്നത്. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം.

 

ഭൂമിയിലുണ്ടാകുന്നതു പോലെ ഭൂകമ്പങ്ങള്‍ ചൊവ്വയിലുണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും. ചൊവ്വ ഉപരിതലത്തിലെ ചിത്രങ്ങളും ഇന്‍സൈറ്റ് എടുത്തു തുടങ്ങി. മെയ് അഞ്ചിനാണ് ചൊവ്വ ദൗത്യവുമായി ഇന്‍സൈറ്റ് ഭൂമിയില്‍ നിന്ന് പറന്നുയര്‍ന്നത്.

 

 

OTHER SECTIONS