ട്വിറ്റർ, ആമസോൺ; ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയ കമ്പനികളുടെ കൂട്ടത്തിലേക്ക് ഇനി ഷെയർചാറ്റും

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രമുഖ കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതിന് പിന്നാലെ ജീവനക്കാരുടെ എണ്ണം വെട്ടിചുരുക്കാൻ ഒരുങ്ങുകയാണ് ഷെയർചാറ്റും

author-image
Lekshmi
New Update
ട്വിറ്റർ, ആമസോൺ; ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയ കമ്പനികളുടെ കൂട്ടത്തിലേക്ക് ഇനി ഷെയർചാറ്റും

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രമുഖ കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതിന് പിന്നാലെ ജീവനക്കാരുടെ എണ്ണം വെട്ടിചുരുക്കാൻ ഒരുങ്ങുകയാണ് ഷെയർചാറ്റും.ആകെ ജീവനക്കാരുടെ അഞ്ചുശതമാനം വെട്ടിക്കുറച്ചുവെന്നാണ് ഇന്ത്യൻ സോഷ്യൽ മീഡിയ കമ്പനിയായ ഷെയർ ചാറ്റിനെ സംബന്ധിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തങ്ങളുടെ ഫാന്റസി സ്‌പോർട്സ് പ്ലാറ്റ്‌ഫോമായ 'ജീത്ത് ഇലവൻ' പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചത്.ഡ്രീം ഇലവൻ, എം.പി.എൽ എന്നീ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് വെല്ലുവിളിയായി ആയിരുന്നു 'ജീത്ത് ഇലവൻ' ആരംഭിച്ചത്.

2300 ഓളം ജീവനക്കാരാണ് ഷെയർ ചാറ്റിൽ ജോലി ചെയ്യുന്നത്. ഇതിൽ നൂറോളം പേരെ കമ്പനി പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ട്.നിലവിൽ 40 കോടി ഷെയർ ചാറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്.ഇതിൽ 18 കോടി സജീവ ഉപയോക്താക്കളാണ്.അൻകുഷ് സച്ച്‌ദേവ, ഭാനു പ്രതാപ് സിങ്, ഫാരിദ് അഹ്‌സൻ എന്നിവർ ചേർന്ന് 2015ലാണ് ഷെയർചാറ്റ് ആരംഭിച്ചത്.

 

 

employees share chat