വാട്സാപ്പിനെ വെല്ലും ഫീച്ചറുകളുമായി ടെലഗ്രാം

By online desk .07 04 2020

imran-azhar


ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം പുത്തന്‍ ഫീച്ചറുകളുമായെത്തിയിരിക്കുന്നു.ടെലഗ്രാമിന്റെ 6.0അപ്ഡേറ്റില്‍ ചാറ്റ്എക്സ്പീരിയന്‍സ്, ചാറ്റ്പെര്‍ഫോമന്‍സ് മോണിറ്ററിങ് പോലുള്ള ഫീച്ചറുകള്‍ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതിയ ഇമോജികളും, അനിമേഷനുകളും ഇതില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ആന്‍ഡ്രോയിഡ്,ഐ.ഓ.എസ്. ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റ് ലഭിമാക്കും.ചാറ്റുകള്‍ പ്രത്യേകം ചാറ്റ് ഫോള്‍ഡറുകളിലേക്ക് മാറ്റാനുള്ളസൗകര്യമാണ്പുതിയതായി അവതരിപ്പിച്ച ഫീച്ചറുകളിലെ പ്രധാന സവിശേഷത. ഈഫോള്‍ഡറുകള്‍ക്കുള്ളില്‍ എത്ര ചാറ്റ് വേണമെങ്കിലും പിന്‍ ചെയ്ത്വെക്കാം.ജോലിസംബന്ധമായ ചാറ്റുകളും വ്യക്തിപരമായ ചാറ്റുകളും മറ്റും  ഇതുവഴിവേര്‍തിരിച്ചുവെക്കാന്‍ സാധിക്കും.

 

ചാറ്റുകളുടെമേൽ ലോങ് പ്രസ് ചെയ്താല്‍ അവ ആര്‍ക്കൈവ് ചെയ്യപ്പെടുന്നമാറ്റവും ടെലഗ്രാം ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇടത്തോട്ട് സൈ്വപ്പ്ചെയ്താലും ചാറ്റുകള്‍ അര്‍ക്കൈവ് ചെയ്യപ്പെടും. മ്യൂട്ട് ചെയ്തചാറ്റുകള്‍ പുതിയ ചാറ്റുകള്‍ വന്നാല്‍ പുറത്തുവരാതെ എപ്പോഴുംആര്‍ക്കൈവില്‍ തന്നെ തുടരും.

 

ചാനലുകളുടെ പ്രകടനം വിലയിരുത്താന്‍ കഴിയുന്ന ചാനല്‍സ്റ്റാറ്റിറ്റിസ്റ്റിക്സ് സംവിധാനവും ഇതിലുണ്ട്. ഇതുവഴി ചാനല്‍ അഡ്മിന്ചാനലുകളുടെ പ്രകടനം എളുപ്പതില്‍ വിലയിരുത്താനാവും.

OTHER SECTIONS