357 രൂപ പ്ലാന്‍ അവതരിപ്പിച്ച് ഐഡിയ

By BINDU PP.07 Nov, 2017

imran-azhar 

പുതിയ 357 രൂപ പ്ലാന്‍ അവതരിപ്പിച്ച് ഐഡിയ. സമീപ ദിവസങ്ങളില്‍ ജിയോ, ഏയര്‍ടെല്‍ എന്നീ കമ്പനികള്‍ തുടര്‍ച്ചയായി ഓഫറുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഐഡിയ പുതിയ ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജിയോയുടെ 399 ഓഫറിന് സമാനമാണ് ഐഡിയ അവതരിപ്പിക്കുന്ന 357 ഓഫര്‍ എന്ന് ഒറ്റനോട്ടത്തില്‍ പറയാം. ഇത് പ്രകാരം ഐഡിയ ദിവസം 1ജിബി നെറ്റ് ലഭിക്കും.ഒപ്പം അണ്‍ലിമിറ്റഡ് വോയ്സ് കോളും, ദിവസം 100 എസ്എംഎസും ഫ്രീയായി ലഭിക്കും. 28 ദിവസത്തേക്കാണ് ഓഫര്‍ ലഭിക്കുക. എന്നാല്‍ 70 ദിവസം വാലിഡിറ്റയില്‍ ഇതിന് സമാനമായ ഓഫര്‍ ദില്ലി അസ്ഥാനമാക്കിയ വരിക്കാര്‍ക്ക് ഐഡിയ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ പറയുന്നു.

OTHER SECTIONS