സംസ്ഥാനത്തെ ആദ്യ 4ഡിഎക്‌സ് തലസ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ 4ഡിഎക്‌സ് സിനിമാ തിയേറ്റര്‍ തിരുവനന്തപുരം ലുലുമാളില്‍ വരുന്നു. പിവിആര്‍ കൊണ്ടുവരുന്ന 12 സ്‌ക്രീനില്‍ ഒരു സ്‌ക്രീന്‍ 4ഡിഎക്‌സ് ആണ്. ഇന്ത്യയില്‍ നിലവില്‍ അഞ്ച് 4ഡിഎക്‌സ് തിയേറ്ററുകളാണുള്ളത്. രണ്ടെണ്ണം മുംബൈയിലും ബാംഗ്ലൂര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഒരോന്നു വീതവും. ഇന്ത്യയിലെ ഏറ്റവും വലിയ 4ഡിഎക്‌സ് തിയേറ്ററാണ് തിരുവനന്തപുരത്ത് വരാന്‍ പോകുന്നത്. തിരുവനന്തപുരം ടോറസ്മാളില്‍ വരുന്ന ഐമാക്‌സ് സ്‌ക്രീനിനു പിന്നാലെയാണ് 4ഡിഎക്‌സ് തിയേറ്ററും വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മാളായ ലുലുമാള്‍ തുറക്കുന്നതിനോടൊപ്പം പിവിആറിന്റെ തിയേറ്ററുകളും ഈ വര്‍ഷം തുറക്കപ്പെടും. നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ തിയേറ്ററും ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സും ഏറ്റവും കൂടുതല്‍ തിയേറ്ററുകളും തിരുവനന്തപുരം ജില്ലയിലാണ്.

author-image
Web Desk
New Update

എന്താണ് 4ഡിഎക്‌സ് തിയേറ്റര്‍ 

മള്‍ട്ടി സ്‌ക്രീന്‍ പ്രൊജെക്ഷനോടൊപ്പം സിനിമ കാണുന്ന പ്രേക്ഷകന് കാണുന്ന വിഷ്വലില്‍ എന്താണോ നടക്കുന്നത് അത് നേരിട്ട് അനുഭവിച്ച് ആസ്വദിക്കാനുള്ള വഴി 4ഡിഎക്‌സ് ഒരുക്കുന്നു. ഉദാഹരണത്തിന് സ്‌ക്രീനില്‍ മഴ പെയ്യുന്ന സീന്‍ ആണെങ്കില്‍ അതുപോലെ നമുക്കും നേരിട്ട് മഴ അനുഭവിക്കാന്‍ കഴിയുന്നു. അതുപോലെ മഞ്ഞ്, കാറ്റ്, മണം, ലൈറ്റ് തുടങ്ങി എല്ലാം (പ്രത്യേകം ഘടിപ്പിച്ച സീറ്റുകള്‍ കൊണ്ടു) നേരിട്ട് ആസ്വദിക്കാന്‍ കഴിയും. അതുകൊണ്ടു തന്നെ സിനിമയില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രേക്ഷകനെ യഥാര്‍ത്ഥമാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ കാരണമാകുന്നു. ചുരുക്കത്തില്‍ സിനിമക്കൊപ്പം കാണുന്ന ആള്‍ക്കാരും കഥാപാത്രമാകുമെന്നു പറയാന്‍ കഴിയും. 4ഡിഎക്‌സിന്റെ ചെറിയ പലതരം പതിപ്പുകള്‍ ചില അമ്യൂസ്മെന്റ് പാര്‍ക്കുകളിലും മറ്റുമുണ്ടെങ്കിലും അതൊന്നും തിയേറ്ററുകളുടെ ഗണത്തില്‍പെടുത്താവുന്നവയല്ല. 4ഡിഎക്‌സിനു വേണ്ടി മാത്രമായി ഒരുക്കുന്ന ചിത്രങ്ങള്‍ ഇനി മലയാളികള്‍ക്കും ആസ്വദിക്കാന്‍ കഴിയും.

4dx theater in trivandrum