4ജി വേഗത; ജിയോ മുന്നില്‍

By online desk.23 04 2019

imran-azhar

 

 

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോയാണെന്ന് ട്രായിയുടെ മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പറയുന്നു. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് ജിയോ 4ജിക്ക് ആണ് ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്. മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 22.2 എംബിപിഎസാണ്. കഴിഞ്ഞ മാസത്തേക്കാള്‍ കൂടുതലാണ് ഇത് കാണിക്കുന്നത്.


2018 മുതല്‍ 4ജി വേഗത്തില്‍ ജിയോ തന്നെയാണ് മുന്നില്‍. എന്നാല്‍ വരിക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള എയര്‍ടെല്ലിന്റെ വേഗം കേവലം 9.3 എംബിപിഎസാണ്. ഫെബ്രുവരിയില്‍ ഇത് 9.4 എംബിപിഎസ് ആയിരുന്നു. വോഡഫോണ്‍ 6.8 എംബിപിഎസ് (ഫെബ്രുവരിയില്‍ 6.8 എംബിപിഎസ് ആയിരുന്നു), ഐഡിയ വേഗം 5.6 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍.


ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ നെറ്റ്വര്‍ക്ക് വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് ലഭ്യമാണ്. രാജ്യത്തെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ഡേറ്റാ കൈമാറ്റ വേഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ട്രായിക്കു ലഭിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ ട്രായിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

OTHER SECTIONS