ഒക്ടോബര്‍ 22 വരെ ലൈഫ് 4ജി ഫോണുകള്‍ക്ക് പാതിവില

By BINDU PP .12 Oct, 2017

imran-azhar

 

 

 

ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് പോലും 3500 രൂപ നിലവാരത്തിലാണ് 4ജി ഫോണുകള്‍ പുറത്തിറക്കുന്നത്. അതും 4 ഇഞ്ച് വലിപ്പമാണ് സ്‌ക്രീനിന് ഉണ്ടാവുക. എന്നാല്‍ പുതിയ ലൈഫ് ഫോണുകള്‍ ലൈഫ് സി 459 എന്ന ഫോണ്‍ ഇപ്പോള്‍ 2,392 രൂപയ്ക്കും ലൈഫ് സി 451 എന്ന ഫോണ്‍ 2,692 രൂപയ്ക്കും ലഭിക്കും. ഇവയ്ക്ക് 4,699 രൂപയും 4,999 രൂപയുമാണ് യഥാര്‍ഥ വില. ഒക്ടോബര്‍ 22 വരെ ലൈഫ് സ്റ്റോറുകളില്‍നിന്ന് ഫോണ്‍ വാങ്ങാം.99 രൂപയ്ക്ക് ജിയോ പ്രൈം അംഗത്വം ഉള്‍പ്പെടെ മികച്ച ഓഫറുകള്‍ ലഭിക്കും. ജിയോ ടിവി ഉള്‍പ്പെടെ ജിയോയുടെ ആപ്ലിക്കേഷനുകളെല്ലാം ഫോണില്‍ ലഭ്യമാണ്. ഇതൊടൊപ്പം ജിയോ ഫീച്ചര്‍ ഫോണും വിതരണം ആരംഭിച്ചിട്ടുണ്ട്. ജിയോഫൈയും ഇപ്പോള്‍ ഓഫര്‍ വിലയ്ക്ക് ലഭ്യമാണ്.

OTHER SECTIONS