50 എംപി ക്യാമറ, 6000 എംഎഎച്ച് ബാറ്ററിയും ; മോട്ടോ ജി54 5ജി വിപണിയിലെത്തി

12ജിബി റാം + 256ജിബി 5ജി സ്റ്റോറേജും മീഡിയടെക് ഡിമെൻസിറ്റി 7020 ഒക്ടാ കോർ പ്രോസസറുമായാണ് മോട്ടോ ജി54 5ജിയുടെ വരവ്

author-image
Greeshma Rakesh
New Update
50 എംപി ക്യാമറ, 6000 എംഎഎച്ച് ബാറ്ററിയും ; മോട്ടോ ജി54 5ജി വിപണിയിലെത്തി

മോട്ടറോളയുടെ 5ജി സ്മാർട്ട്‌ ഫോൺ മോട്ടോ ജി54 5ജി വിപണിയിലെത്തി. 12ജിബി റാം + 256ജിബി 5ജി സ്റ്റോറേജും മീഡിയടെക് ഡിമെൻസിറ്റി 7020 ഒക്ടാ കോർ പ്രോസസറുമായാണ് മോട്ടോ ജി54 5ജിയുടെ വരവ്. എഐ കഴിവുകളും, കാര്യക്ഷമമായ ബാറ്ററി ഒപ്റ്റിമൈസേഷനായി 6nm ആർക്കിടെക്ചർ എന്നിവയും ലഭ്യമായിരിക്കും. ഫ്ലിപ്പ്കാർടിലും മോട്ടറോള ഇന്ത്യ വെബ്‌സൈറ്റിലും ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും.

3 കാരിയർ അഗ്രഗേഷനോടുകൂടിയ 14 5ജി ബാൻഡുകളുടെ പിന്തുണയും മീഡിയടെക് ഡിമെൻസിറ്റി MediaTek™ Dimensity 7020 പ്രോസസറിനൊപ്പം VoNRപിന്തുണയും കൂടിച്ചേരുന്ന മോട്ടോ ജി54 5ജി അതിന്റെ സെഗ്‌മെന്റിൽ മികച്ച 5ജി പ്രകടനം നൽകുന്നുവെന്നു കമ്പനി പറയുന്നു. 6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുണ്ടായിരിക്കുക. മാത്രമല്ല TurboPower™ 33W ചാർജറിന്റെ സൂപ്പർഫാസ്റ്റ് സ്പീഡ് ഉപയോഗിച്ചു വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സാങ്കേതികവിദ്യയുള്ള നൂതന 50 എംപി ക്യാമറയും മോട്ടോ ജി54 5ജിയിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട് , ഇത് പൂർണ്ണമായും ഷേക്ക്-ഫ്രീ വീഡിയോകളും ചിത്രങ്ങളും ഉറപ്പാക്കുന്നുവെന്നു കമ്പനി അവകാശപ്പെടുന്നു. ലോ-ലൈറ്റ് ചിത്രങ്ങൾ പകർത്തുന്ന ക്വാഡ് പിക്സൽ സാങ്കേതികവിദ്യയും ഇതിനുണ്ട്. സെക്കൻഡറി 8MP ഓട്ടോഫോക്കസ് ക്യാമറയിൽ 118° അൾട്രാ വൈഡ് ആംഗിൾ ലെൻസും മാക്രോ വിഷൻ പിന്തുണയും പോർട്രെയ്‌റ്റുകൾ പകർത്തുന്നതിനുള്ള ഡെപ്ത് സെൻസറും ഉണ്ട്. 16 എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

30 മുതൽ 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.5” FHD+ ഡിസ്‌പ്ലേ, രണ്ട് സ്റ്റീരിയോ സ്പീക്കറുകളും ഡോൾബി അറ്റ്‌മോസ്, മോട്ടോ സ്പേഷ്യൽ സൗണ്ട് എന്നിവയും കാഴ്ച, കേൾവി അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു, സ്റ്റൈലിഷ് 3D അക്രിലിക് ഗ്ലാസ് (PMMA) ഫിനിഷിങ്ങിലാണ് മോട്ടോ ജി54 എത്തുന്നത്. Moto Secure-നൊപ്പം ബിസിനസ്സ് ഗ്രേഡ് സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ThinkShield for Mobile പോലുള്ള സംവിധാനങ്ങളും ഫോണിലുണ്ടാകും.

മിന്റ് ഗ്രീൻ, പേൾ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ മോട്ടോ ജി54 5ജി ലഭ്യമാകും. ബിൽറ്റ്-ഇൻ 12 ജിബി റാം + 256 ജിബി സ്റ്റോറേജ്/ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും ലഭ്യമാണ്. രണ്ട് വേരിയന്റുകളും മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാൻ സഹായിക്കുന്നു.

‌12GB + 256GB വേരിയന്റ്: ലോഞ്ച് വില: രൂപ. 18,999,ബാങ്ക് / എക്സ്ചേഞ്ച് ഓഫറുകൾ ഉൾപ്പെടെ 17,499

8GB + 128GB വേരിയന്റ്: ലോഞ്ച് വില: രൂപ. 15,999 ബാങ്ക് / അല്ലെങ്കിൽ എക്സ്ചേഞ്ച് ഓഫറുകൾ ഉൾപ്പെടെ 14,499.

 

india smartphone price 5G Smartphone brand moto g54 5G