രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ ലഭിക്കും

By priya.24 09 2022

imran-azhar

 

ന്യൂഡല്‍ഹി: 5ജി സേവനങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ രാജ്യത്ത് ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന്‍ ട്വീറ്റ് ചെയ്തു.


രാജ്യത്തിന്റെ ഡിജിറ്റല്‍ രൂപാന്തരവും കണക്ടിവിറ്റിയും പുത്തന്‍ ഉയരങ്ങളിലേക്ക് എത്തിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനത്തിന് തുടക്കമിടുമെന്ന് ട്വീറ്റില്‍ പറയുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാവും 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുക.

 

OTHER SECTIONS