2017 ലെ രാജാവ് 8ജിബിയുടെ റാം ,12 13 ഡ്യൂവല്‍ പിന്‍ ക്യാമെറയുമായി റേസര്‍ ഫോണ്‍

By ambily chandrasekharan.03 Jan, 2018

imran-azhar

 

2017 ലോകവിപണിയില്‍ ഒരുപാടു സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങി .എന്നാല്‍ മികച്ച സവിശേഷതകളോടെ പുറത്തിറങ്ങിയ ഫോണുകള്‍ വളരെ കുറവാണു . ഇതില്‍ നിന്നും എല്ലാം വെത്യസ്തമായ ഒരു മോഡലായിരുന്നു റേസര്‍ .

8 ജിബിയുടെ റാം ആണ് ഇതിനു നല്‍കിയിരിക്കുന്നത് .5.72 ഇഞ്ചിന്റെ Quad HD IGZO LCD ഡിസ്‌പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .Qualcomm's Snapdragon 835 SoC ലാണ് ഇതിന്റെ പ്രവര്‍ത്തനം .ഇതിന്റെ ആന്തരിക സവിശേഷതകള്‍ പറയുകയാണെങ്കില്‍ 8 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിനു നല്‍കിയിരിക്കുന്നത് .

2ടിബി വരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .Android 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം .12MP 13MP ഡ്യൂവല്‍ പിന്‍ ക്യാമെറായാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് .

4000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചു കഴിഞ്ഞു .US ,യൂറോപ്പ് പോലെയുള്ള രാജ്യങ്ങളില്‍ ഇത് പുറത്തിറങ്ങി .ഇതിന്റെ ഇന്ത്യന്‍ വിപണിയിലെ വില 45000 രൂപയാണ് .

 

 

loading...

OTHER SECTIONS