ഒറ്റ ക്ലിക്കില്‍ പോണ്‍ വീഡിയോയില്‍ മുഖം എത്തും; ദുരുപയോഗം ചെയ്യുമെന്ന് ആശങ്ക

By RK.15 09 2021

imran-azhar

 

ഇന്റര്‍നെറ്റിലെ ചതിക്കുഴികളെപ്പറ്റി നമ്മള്‍ ധാരാളം കേള്‍ക്കുന്നുണ്ട്. പുതിയൊരു കുരുക്കിനെക്കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. വാര്‍ത്തകള്‍ നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്, സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുമ്പോള്‍, അവ നമ്മളറിയാതെ മറ്റൊരു രൂപത്തില്‍ എത്തിയേക്കാം.

 

നമ്മള്‍ ഷെയര്‍ ചെയ്യുന്ന ചിത്രം അശ്ലീല വീഡിയോയായി പുറത്തുവന്നേക്കാം എന്നുപറയുമ്പോള്‍ അല്പം അവിശ്വാസം തോന്നിയേക്കാം. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെപ്പറ്റി നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. ഇതിനായി സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. എന്നാല്‍, പുതിയതായി എത്തിയ ആപ്പിന്റെ സഹായത്താല്‍ ഒരാളുടെ മുഖം അശ്ലീല വീഡിയോയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം. ഫോട്ടോ നല്‍കിയാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ മുഖമുള്ള അശ്ലീല വീഡിയോ നിര്‍മിച്ച് തരും. ആപ്പില്‍ നിന്ന് തന്നെ വീഡിയോയുടെ പ്രിവ്യൂ കാണാന്‍ സാധിക്കും. പണം നല്‍കിയാല്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

 

സ്വന്തം സെക്ഷ്വല്‍ ഫാന്റസിയെ തൃപ്തിപ്പെടുത്താനാണ് ആപ്പ് രൂപപ്പെടുത്തിയതെന്നു പറയുമ്പോഴും, ഇതിനെ  ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

 

 

OTHER SECTIONS