ക്രെഡിറ്റ് കാര്‍ഡിനെ ഡിജിറ്റലാക്കി ആപ്പിള്‍

തിരുവനന്തപുരം: ഗോള്‍ഡ്മാന്‍ സാച്ചസ്, മാസ്റ്റര്‍കാര്‍ഡ് എന്നിവയുമായി സഹകരിച്ച് ആപ്പിള്‍ പുതിയ ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് സേവനം രംഗത്തിറക്കുന്നു.

author-image
online desk
New Update
ക്രെഡിറ്റ് കാര്‍ഡിനെ ഡിജിറ്റലാക്കി ആപ്പിള്‍

തിരുവനന്തപുരം: ഗോള്‍ഡ്മാന്‍ സാച്ചസ്, മാസ്റ്റര്‍കാര്‍ഡ് എന്നിവയുമായി സഹകരിച്ച് ആപ്പിള്‍ പുതിയ ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് സേവനം രംഗത്തിറക്കുന്നു. ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് സേവന രംഗത്തേക്ക് ആപ്പിളെത്തുമ്പോള്‍ വാര്‍ഷിക ഫീസ്, ലേറ്റ് ഫീസ്, അന്താരാഷ്ട്ര ഉപയോഗത്തിനുള്ള ഫീസ് തുടങ്ങിയവ ഈടാക്കില്ലെന്ന വാഗ്ദാനമാണ് കമ്പനി നല്‍കുന്നത്.

ഐ ഫോണിലെ ഐഒഎസ് 12.4 പതിപ്പിലെ വാലറ്റ് ആപ്പ് വഴിയാണ് കാര്‍ഡ് കൈകാര്യം ചെയ്യാന്‍ കഴിയുക. കൂടാതെ ആപ്പിളുമായി നേരിട്ട് പണമിടപാട് നടത്തുമ്പോള്‍ മൂന്ന് ശതമാനവും ആപ്പിള്‍ പേ വഴി വാങ്ങുമ്പോള്‍ രണ്ട് ശതമാനവും ക്യാഷ്ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആപ്പിള്‍ കാര്‍ഡിന് രണ്ട് കാര്‍ഡ് നമ്പറുകളാണ് ഉണ്ടാവുക. അതിലൊന്ന് വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വേണ്ടിയുള്ളതാണ്. ആപ്പിള്‍ ടൈറ്റാനിയം കാര്‍ഡുകള്‍ക്ക് വേണ്ടിയുള്ളതാണ് രണ്ടാമത്തെ നമ്പര്‍.

ആപ്പിള്‍ പേ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ടൈറ്റാനിയം കാര്‍ഡ് ഉപയോഗിക്കാനാകും. ഉപഭോക്താവിന്റെ പേര്, ആപ്പിള്‍ ലോഗോ, ഇഎംവി ചിപ്പ് എന്നിവ കാര്‍ഡിലുണ്ടാകും. വാലറ്റ് ആപ്പ് ആവശ്യമുള്ളപ്പോള്‍ ആപ്പിള്‍ ടൈറ്റാനിയം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാം. നിലവില്‍ ചുരുക്കം ആളുകളിലേക്കാണ് ആപ്പിള്‍ കാര്‍ഡ് എത്തുന്നത്. ഈ മാസം അവസാനത്തോടെ ആവശ്യപ്പെടുന്ന ഐ ഫോണ്‍ ഉപഭോക്താക്കളിലേക്ക് ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡ് എത്തും.

credit card digital service