/kalakaumudi/media/post_banners/8f90beed6017b6fce7e9f961234ff770195e3fd12813c35d2d3cf11b72393c3f.jpg)
കൊച്ചി: രാജ്യത്ത് വര്‍ക്ക് അറ്റ് ഹോം സംസ്‌കാരം സജീവമാകുമ്പോള്‍, ഭാരതി എയര്‍ടെലിന്റെ ബി2ബി വിഭാഗമായ എയര്‍ടെല്‍ ബിസിനസ്, സംരംഭങ്ങള്‍ക്കായി സൊലൂഷന്‍സ് അവതരിപ്പിക്കുന്നു. ജീവനക്കാരുടെ നിര്‍ദ്ദിഷ്ട വിദൂര കണക്റ്റിവിറ്റി ആവശ്യകതകളും സംഭരണ വ്യാപ്തിയും അടിസ്ഥാനമാക്കി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ സംയോജിപ്പിക്കുന്നതിനുള്ള സൗകര്യം എയര്‍ടെല്‍ വര്‍ക്ക്@ഹോമിലുണ്ട്.
വീട്ടിലിരുന്ന് സുരക്ഷിതവും കാര്യക്ഷമവുമായി ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുംവിധം രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ആദ്യ സംരംഭ തലത്തിലുള്ള പരിഹാരമാര്‍ഗമാണ് എയര്‍ടെല്‍ വര്‍ക്ക്@ഹോം. ഇന്ത്യന്‍ റെഗുലേറ്ററി ചട്ടങ്ങള്‍ക്ക് വിധേയമായി വയര്‍ ചെയ്തതും വയര്‍ ചെയ്യാത്തതുമായ വൈവിധ്യമാര്‍ന്ന കണക്റ്റിവിറ്റി ഒപ്ഷനുകള്‍, കരുത്തുറ്റ സഹ കണക്ഷന്‍ ഉപകരണങ്ങള്‍, സെക്യൂരിറ്റി സൊലൂഷന്‍സ് എന്നിവയിലൂടെ സംരംഭങ്ങള്‍ക്ക് തൊഴില്‍ ലോകത്തെ സുരക്ഷിതമായി സ്വീകരിക്കാം. സംരംഭങ്ങളുടെ ആവശ്യമനുസരിച്ച് തിരഞ്ഞെടുക്കാവുന്ന രീതിയില്‍ അത്യാവശ്യമായതും ആഡ്-ഓണ്‍ പാക്കേജുകളായും എയര്‍ടെല്‍ വര്‍ക്ക്@ഹോം മുന്നില്‍വയ്ക്കുന്നു.
ഒരു ജിബിപിഎസ് വേഗം വരെ ലഭിക്കുന്ന അള്‍ട്രാഫാസ്റ്റ് എയര്‍ടെല്‍ കോര്‍പ്പറേറ്റ് ബ്രോഡ്ബാന്‍ഡ്, ജി സ്യൂട്ട് പാക്കോടെയുള്ള ഹൈ സ്പീഡ് എയര്‍ടെല്‍ 4ജി കോര്‍പ്പറേറ്റ് മൈഫൈ ഉപകരണം, ജി സ്യൂട്ട് പാക്കോടെയുള്ള എയര്‍ടെല്‍ കോര്‍പ്പറേറ്റ് പോസ്റ്റ്പെയ്ഡ് മൊബൈല്‍ പ്‌ളാനുകള്‍, ജി സ്യൂട്ട് പാക്കോടെയുള്ള 4ജി ഡാറ്റ സിം, എയര്‍ടെല്‍ 4ജിയോടൊപ്പം എംപിഎല്‍എസ് എന്നിങ്ങനെ കണക്റ്റീവിറ്റി ലഭ്യമാണ്. ഗൂഗിള്‍ മീറ്റ്, സിസ്‌കോ വെബെക്സ് സൂം എന്നിവയാണ് കണക്ഷന് സഹായിക്കുന്ന ഉപകരണങ്ങള്‍. പ്രൊവൈഡര്‍, പ്രൊവിഷന്‍ഡ് വിപിഎന്‍ തുടങ്ങിയവ സുരക്ഷ നോക്കും.
അസാധാരണമായ ഈ കാലത്ത് ബിസിനസുകള്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നുവെന്നും വലിയൊരു വിഭാഗം ജീവനക്കാര്‍ക്ക് വീട്ടിലിരുന്നു ജോലി എന്ന അവസ്ഥയുമായി പൊരുത്തപ്പെടേണ്ടിവരുമെന്നും അതിനനുസൃതമായ നൂതന സംവിധാനമാണ് വര്‍ക്ക്@ഹോമെന്നും എയര്‍ടെല്‍ ബിസിനസ് ഡയറക്ടറും സിഇഒയുമായ അജയ് ചിത്കര പറഞ്ഞു.