5ജി സേവനം ഈ മാസം: 2024ഓടെ ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടെ സേവനം എത്തിക്കാന്‍ എയര്‍ടെല്‍

By Shyma Mohan.10 08 2022

imran-azhar

 


മുംബൈ: ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ ഈ മാസം 5ജി സേവനങ്ങള്‍ ആരംഭിക്കും. 2024 മാര്‍ച്ചോടെ രാജ്യത്തെ എല്ലാ നഗരങ്ങളും പ്രധാന ഗ്രാമപ്രദേശങ്ങളും കവര്‍ ചെയ്യുമെന്ന് എയര്‍ടെല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ അറിയിച്ചു.

 

ഇന്ത്യയില്‍ മൊബൈല്‍ സേവനങ്ങളുടെ വില വളരെ കുറവാണെന്നും അത് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 5000 പട്ടണങ്ങള്‍ക്കായുള്ള വിശദമായ പദ്ധതികളുണ്ടെന്നും വിറ്റല്‍ പറയുന്നു. ഓഗസ്റ്റ് മുതല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനും ഉടന്‍ തന്നെ പാന്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനും എയര്‍ടെല്‍ പദ്ധതിയിടുന്നുണ്ട്.

OTHER SECTIONS