ആമസോണിലും കൂട്ട പിരിച്ചുവിടല്‍: 10000 പേര്‍ക്ക് ജോലി നഷ്ടമാകുന്നു

ന്യൂഡല്‍ഹി: ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ ആമസോണും ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരണം.

author-image
Shyma Mohan
New Update
ആമസോണിലും കൂട്ട പിരിച്ചുവിടല്‍: 10000 പേര്‍ക്ക് ജോലി നഷ്ടമാകുന്നു

ന്യൂഡല്‍ഹി: ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ ആമസോണും ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരണം. 10000ത്തിലേറെ ജീവനക്കാരെ പിരിച്ചുവിടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. തൊഴിലാളികളെ വെട്ടിക്കുറച്ചെന്ന് അറിയിച്ച് ആമസോണ്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്.

ബുധനാഴ്ചയാണ് പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചത്. അസാധാരണവും അനിശ്ചിതത്വമുള്ളതുമായ മാക്രോ ഇക്കണോമിക് പരിതസ്ഥിതികള്‍ കാരണം കമ്പനി തൊഴിലാളികളെ വെട്ടിക്കുറച്ചതായി ആമസോണ്‍ സ്ഥിരീകരിച്ചു. ആമസോണ്‍ ഹാര്‍ഡ് വെയര്‍ മേധാവി ഡേവ് ലിംപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ആമസോണിലെ ചില ടീമുകളും പ്രോഗ്രാമുകളും ഏകീകരിക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനങ്ങളുടെ അനന്തരഫലമായി ചില റോളുകള്‍ ഇനി ആവശ്യമില്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്സ്, എന്നിവയ്ക്കൊപ്പം അലക്സ വോയ്ഡ് അസിസ്റ്റന്റിന്റെ ഉത്തരവാദിത്വം ഉള്‍പ്പെടെയുള്ള ഗ്രൂപ്പിനെയാണ് വെട്ടിക്കുറയ്ക്കുന്നത്.

പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജീവനക്കാര്‍ക്ക് ആമസോണ്‍ അയച്ചു. രണ്ട് മാസത്തെ സമയവും ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ രണ്ട് മാസത്തിനുള്ളില്‍ കമ്പനിയില്‍ പുതിയ റോള്‍ കണ്ടെത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പുതിയ റോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ പിരിച്ചുവിടുമെന്നും കമ്പനി വ്യക്തമാക്കി.

Amazon Begins Layoffs