ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി ആമസോൺ

ലോകത്ത് കോവിഡ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി നീട്ടി ആമസോൺ . 2021 ജനുവരി വരെയാണ് വർക്ക് ഫ്രം ഹോം നീട്ടിയത്. അതേസമയം ഒക്ടോബർ വരെ വീട്ടിലിരുന്ന് ജോലിചെയ്യാമെന്നായിരുന്നു ആമസോൺ അറിയിച്ചിരുന്നത് അതേസമയം വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച പ്രമുഖ ടെക് ഭീമന്മാരായ ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ എന്നീ കമ്പനികൾ വർക്ക് ഫ്രം ഹോം കാലാവധി ഈ വര്ഷം അവസാനം വരെ നീട്ടിയിരുന്നു.

author-image
online desk
New Update
ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി ആമസോൺ

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി നീട്ടി ആമസോൺ . 2021 ജനുവരി വരെയാണ് വർക്ക് ഫ്രം ഹോം നീട്ടിയത്. അതേസമയം ഒക്ടോബർ വരെ വീട്ടിലിരുന്ന് ജോലിചെയ്യാമെന്നായിരുന്നു ആമസോൺ അറിയിച്ചിരുന്നത് അതേസമയം

വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച പ്രമുഖ ടെക് ഭീമന്മാരായ ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ എന്നീ കമ്പനികൾ വർക്ക് ഫ്രം ഹോം കാലാവധി ഈ വര്ഷം അവസാനം വരെ നീട്ടിയിരുന്നു.

എന്നാൽ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസുകൾ തുടർന്നും തുറന്നു പ്രവർത്തിക്കുംആമസോൺ വക്താവ് പറഞ്ഞു, "വീട്ടിൽ നിന്ന് ഫലപ്രദമായി ജോലി ചെയ്യാൻ കഴിയുന്നവർക്ക് അത് തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി .

അതേസമയം ഓഫിസിൽ ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ശാരീരിക അകലം, നിർബന്ധ മായും മാസ്ക് ഉപയോഗിക്കൽ , ഹാൻഡ് സാനിറ്റൈസർ, എന്നിങ്ങനെയുള്ള സംവിധാനങ്ങൾക്കായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആമസോൺ അറിയിച്ചു വെയർഹൗസ് ജീവനക്കാർക്കും ദിവസ വേതന, കരാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം സേവനം ലഭ്യമല്ലെന്നും കമ്പനി അവർത്തിച്ചു.

covid Amazon