സെപ്റ്റംബർ 16ന് ഇന്ത്യയിൽ ആദ്യത്തെ കരിയർ ഡേയുമായി ആമസോൺ

തിരുവനന്തപുരം : സെപ്റ്റംബർ 16-ന് ഇന്ത്യയിൽ ആദ്യമായി കരിയർ ഡേ സംഘടിപ്പിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. വെർച്വലായി നടത്തുന്ന ഈ പരിപാടിയിൽ, ആമസോൺ ഏങ്ങനെ രസകരമായ ജോലിസ്ഥലമാകുന്നതെന്നും പ്രവർത്തന രീതികൾ എങ്ങനെയാണെന്നും 21-ാം നൂറ്റാണ്ടിൽ ഇന്ത്യയെ അതിന്റെ യഥാർത്ഥ സാധ്യതകളിലേയ്ക്ക് കൊണ്ടുപോകാൻ കമ്പനി പ്രതിഞ്ജാബദ്ധതയോടെ എങ്ങനെ ഉറച്ചുനിൽക്കുന്നു എന്നുമെല്ലാം പങ്കുവെയ്ക്കാൻ ആമസോൺ നേതൃത്വത്തെയും ജീവനക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്നു. നിലവിൽ രാജ്യത്തെ 35 നഗരങ്ങളിലായി 8000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ആമസോൺ പ്രഖ്യാപിച്ചു. കോർപ്പറേറ്റ്, സാങ്കേതികവിദ്യ, കസ്റ്റമർ സർവീസ്, ഓപറേഷൻ റോളുകൾ എന്നീ മേഖലകളിലാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.

author-image
Web Desk
New Update
സെപ്റ്റംബർ 16ന് ഇന്ത്യയിൽ ആദ്യത്തെ കരിയർ ഡേയുമായി ആമസോൺ

തിരുവനന്തപുരം : സെപ്റ്റംബർ 16-ന് ഇന്ത്യയിൽ ആദ്യമായി കരിയർ ഡേ സംഘടിപ്പിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. വെർച്വലായി നടത്തുന്ന ഈ പരിപാടിയിൽ, ആമസോൺ ഏങ്ങനെ രസകരമായ ജോലിസ്ഥലമാകുന്നതെന്നും പ്രവർത്തന രീതികൾ എങ്ങനെയാണെന്നും 21-ാം നൂറ്റാണ്ടിൽ ഇന്ത്യയെ അതിന്റെ യഥാർത്ഥ സാധ്യതകളിലേയ്ക്ക് കൊണ്ടുപോകാൻ കമ്പനി പ്രതിഞ്ജാബദ്ധതയോടെ എങ്ങനെ ഉറച്ചുനിൽക്കുന്നു എന്നുമെല്ലാം പങ്കുവെയ്ക്കാൻ ആമസോൺ നേതൃത്വത്തെയും ജീവനക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്നു.

നിലവിൽ രാജ്യത്തെ 35 നഗരങ്ങളിലായി 8000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ആമസോൺ പ്രഖ്യാപിച്ചു. കോർപ്പറേറ്റ്, സാങ്കേതികവിദ്യ, കസ്റ്റമർ സർവീസ്, ഓപറേഷൻ റോളുകൾ എന്നീ മേഖലകളിലാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.

സ്വന്തം കരിയർ അനുഭവവും തൊഴിൽ അന്വേഷകർക്കുള്ള ഉപദേശവും പങ്കുവെക്കുന്നതിനൊപ്പം ആമസോൺ സിഇഒ ആൻഡി ജാസ്സിയുമായി ചാറ്റ് ഉൾപ്പെടെയുള്ള രസകരവും വിജ്ഞാനപരവുമായ സെഷനുകളായിരിക്കും കരിയർ ഡേയിൽ അവതരിപ്പിക്കുന്നത്.

ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റും ആമസോൺ ഇന്ത്യയുടെ മേധാവിയുമായ അമിത് അഗർവാൾ ഉദ്ഘാടനത്തിന് മുഖ്യപ്രഭാഷണം നടത്തും, തുടർന്ന് ' ലൈഫ് അറ്റ് ആമസോൺ', എന്ന ആമസോണിന്റെ ജോലിസ്ഥല രീതികളെകുറിച്ചും, അവ ജോലി ചെയ്യാൻ മികച്ച സ്ഥലമാക്കി ആമസോണിനെ ഏങ്ങനെ മാറ്റുന്നു എന്നതിനെകുറിച്ചുമൊക്കെ ആമസോൺ മേധാവികളുമായും ജീവനക്കാരുമായും പാനൽ ചർച്ചകൾ നടത്തും.

amazon