ആപ്പിളിന്റെ പരിഷ്‌കരിച്ച സ്മാർ്ട്ട് ഫോണുകള്‍ സെപ്റ്റംബര്‍ 12ന് പുറത്തിറക്കിയേക്കും

By Anju N P.31 Aug, 2018

imran-azhar

 

കലിഫോര്‍ണിയ:വിപണിയില്‍ പുതുമകളോടെ ആപ്പിള്‍ എത്തുന്നു.. സെപ്റ്റംബര്‍ 12ന് കലിഫോര്‍ണിയിലെ ആപ്പിള്‍ പാര്‍ക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടക്കുന്ന ചടങ്ങില്‍ ആപ്പിള്‍ മൂന്ന് ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുമെന്നാണ് സൂചന.

 

ഐഫോണ്‍ എക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പായ 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്‌ക്രീന്‍ വലുപ്പങ്ങളുള്ള മൂന്ന് മോഡലുകളാണ് പുറത്തിറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബയോമെഡ്രിക് സംവിധാനങ്ങളോട് കൂടിയ ഫേസ് ഐഡിയോടെ ആയിരിക്കും പുതിയ മോഡലുകളും പുറത്തിറങ്ങുക.

 

ഇതുകൂടാതെ ആപ്പിള്‍ വാച്ച് സീരിസിലെ പുതിയ പതിപ്പും പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആപ്പിള്‍ മാക് ബുക്ക് എയര്‍, പരിഷ്‌കരിച്ച മാക് മിനി, ഐപാഡ് എന്നിവയും അവതരിപ്പിച്ചേക്കും.