ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ 11 നിര്‍മ്മാണം ആരംഭിച്ചു

By online desk.25 07 2020

imran-azhar

 

 

ചെന്നൈ: രാജ്യത്തിന് മികച്ച മാതൃകയായി ആപ്പിള്‍ ഐഫോണ്‍ 11 ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചതായി വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്റര്‍ വഴി അറിയിച്ചു.
ഇതിനുമുമ്പ് ഐഫോണ്‍ എക്സ്ആര്‍ ബംഗളുരുവില്‍ ഘടകഭാഗങ്ങള്‍ ചേര്‍ത്ത് നിര്‍മ്മാണം ആരംഭിച്ചിരുന്നു. ഐ ഫോണ്‍ എസ്ഇ 2020 ബംഗളുരുവിനടുത്തുള്ള വിസ്ട്രോണ്‍ പ്ലാന്റില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും ആപ്പിളിനുണ്ട്.

 

 


ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്സ്‌കോണ്‍ ഈ മാസം ആദ്യം ഐ ഫോണ്‍ നിര്‍മ്മിക്കുന്നതിനുള്ള പ്ലാന്റ് വിപുലീകരണത്തിന് 100 കോടി ഡോളര്‍വരെ നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഫോക്സ്‌കോണിന് പുറമെ രണ്ടാമത്തെ വലിയ ഐഫോണ്‍ നിര്‍മ്മാതാക്കളായ പെഗാട്രോണും ഭാവിയില്‍ ഇന്ത്യയില്‍ നിക്ഷേപംനടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

OTHER SECTIONS