ചതിക്കുന്നുണ്ടോ? ഈ സങ്കേതങ്ങളെ അറിയൂ

By Subha Lekshmi B R.04 Jul, 2017

imran-azhar

സ്മാര്‍ട്ട് ഫോണും മറ്റുമെത്തിയതോടെ രഹസ്യബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്ക് സൌകര്യമേറി. ഇവര്‍ സദാ ടെക് സേവിയുമായിരിക്കും. കാരണം പുത്തന്‍ സങ്കേതങ്ങളെക്കുറിച്ചറിഞ്ഞാലല്ലേ ഇത്തരം ബന്ധങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കാന്‍ കഴിയൂ. എന്നാല്‍, ഇവരെ പിടിക്കാന്‍ ചില സങ്കേതങ്ങളെക്കുറിച്ചറിഞ്ഞാല്‍ മതി.

 

ഉദാഹരണമായി ഭാര്യയുടെയോ, ഭര്‍ത്താവിന്‍റെയോ, മകന്‍റെയോ മകളുടെയോ ഫോണ്‍ നിങ്ങളെടുത്ത് നിമിഷങ്ങള്‍ക്കകം വൈബ്രേറ്റ് ചെയ്യുകയും പ്രത്യേകം മെസേജുകളോ മറ്റോ കാണാതിര ിക്കുകയും ചെയ്താല്‍ സൂക്ഷിക്കണം. ഫോക്സ് പ്രൈവറ്റ് മെസേജ് എന്ന ആപ്ളിക്കേഷന്‍ പണി തുടങ്ങിയതായിരിക്കും. മറ്റാരെങ്കിലും ഫോണെടുത്താല്‍ തിരഞ്ഞെടുത്തതല്ളാത്ത പഴയ മെസേജുകളൊക്കെ ഡിലീറ്റ് ചെയ്യുകയാണ് ഫോക്സ് പ്രൈവറ്റ് മെസേജിന്‍െറ പണി. അപ്പോഴാണ് വൈബ്രേഷനുണ്ടാകുക. ഈ ആപ്ളിക്കേഷനുണ്ടെങ്കില്‍ ഏതെങ്കിലും നന്പര്‍ പ്രൈവറ്റ് കോണ്‍ടാക്ടായി സൂക്ഷിച്ചാല്‍ അവിടെ നിന്നും വരുന്ന മെസേജുകളൊന്നും ഇന്‍ബോക്സിലേക്ക് പോകില്ള. പകരം ഫോക്സ് മെസേജിലായിരിക്കും സൂക്ഷിക്കപ്പെടുക.

 

രഹസ്യബന്ധക്കാരുടെ പ്രിയപ്പെട്ട ആപ്ളിക്കേഷനാണ് ടൈഗര്‍ ടെക്സ്റ്റ്. ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റുകള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഈ ആപ്ളിക്കേഷന്‍ സഹായിക്കുന്നു എന്നതാണ് പ്രിയത്ത ിന് കാരണം. ഇതിനൊപ്പം നിങ്ങള്‍ക്ക് താത്പര്യമില്ളാത്ത ആരെങ്കിലും വിളിച്ചാല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാണെന്ന സന്ദേശമായിരിക്കും അവര്‍ക്ക് ലഭിക്കുക. ബിസിനസുകാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ആപ്ളിക്കേഷന്‍ ഇപ്പോള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്.

OTHER SECTIONS