ലോകത്തെ 70 ശതമാനം ഐഫോണുകളും നിര്‍മ്മിക്കുന്ന നഗരത്തിന് ചൈനീസ് പൂട്ട്

ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ആപ്പിള്‍ ഐഫോണ്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്ന നഗരത്തിന് പൂട്ടിട്ട് ചൈന.

author-image
Shyma Mohan
New Update
ലോകത്തെ 70 ശതമാനം ഐഫോണുകളും നിര്‍മ്മിക്കുന്ന നഗരത്തിന് ചൈനീസ് പൂട്ട്

ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ആപ്പിള്‍ ഐഫോണ്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്ന നഗരത്തിന് പൂട്ടിട്ട് ചൈന.

ഫോക്സ്‌കോണിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറി അടുത്തിടെ വന്‍തോതിലുള്ള തൊഴിലാളി പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന്, ചൈനീസ് ഉദ്യോഗസ്ഥര്‍ നഗരം പൂട്ടാന്‍ തീരുമാനിക്കുകയും താമസക്കാരോട് വീട്ടില്‍ തന്നെ തുടരാനും ആവശ്യമെങ്കില്‍ മാത്രം പുറത്തുപോകാനും നിര്‍ദ്ദേശിച്ചു.

ഷെങ്ഷൗവിലെ നിരവധി ജില്ലകളില്‍ ചൈന കോവിഡ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫോക്‌സ്‌കോണ്‍ നിര്‍മ്മാണ ശാലയിലെ തൊഴിലാളികളുടെ അക്രമാസക്തമായ പ്രതിഷേധത്തിന് തൊട്ടുപിന്നാലെയാണിത്. കോവിഡ് കേസുകളുടെ വര്‍ദ്ധനവും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും കാരണം ഇതിനകം തന്നെ മാന്ദ്യം നേരിടുന്ന ചൈനയുടെ സമ്പദ് വ്യവസ്ഥക്കും കമ്പനികള്‍ക്കും ലോക്ക്ഡൗണ്‍ കൂടുതല്‍ സാമ്പത്തിക സമ്മര്‍ദ്ദമാണ് ഏല്‍പ്പിക്കുന്നത്.

ബുധനാഴ്ച മുതലാണ് ഫോക്‌സ്‌കോണില്‍ തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചത്. നിരീക്ഷണ ക്യാമറകളഉം മേക്ക്-ഷിഫ്റ്റ് കോവിഡ് ടെസ്റ്റിംഗ് സെന്ററുകളും തകര്‍ക്കുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഞങ്ങളുടെ ശമ്പളം തരൂ എന്ന് ആക്രോശിക്കുന്ന തൊഴിലാളികളെയും വീഡിയോയില്‍ കാണാം. ലോക്ക്ഡൗണ്‍ കാലത്തെ മോശം തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചും അവര്‍ പരാതിപ്പെടുന്നുണ്ട്.

അതേസമയം 3144 കേസുകളാണ് ബുധനാഴ്ച ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരുദിവസത്തെ ഏറ്റവും കൂടിയ വ്യാപനമാണിത്.

Foxconn