300 കോടി അക്കൌണ്ട് വിവരങ്ങള്‍ ചോര്‍ന്നെന്ന് യാഹൂ

By SUBHALEKSHMI B R.04 Oct, 2017

imran-azhar

 ന്യുയോര്‍ക്ക്: 2013~ലെ വിവരമോഷണത്തില്‍ 300 കോടി അക്കൌണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നതായി ഇന്‍റര്‍നെറ്റ് കന്പനിയായ യാഹൂ സമ്മതിച്ചു. മുന്പ്് വെളിപ്പെടുത്തിയിരുന്നതിന്‍റെ മൂന്നിരട്ടിയാണ് ചോര്‍ന്നിട്ടുള്ളതെന്നാണു യാഹൂ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

 

അക്കൌണ്ട് വിവരങ്ങള്‍ ചോര്‍ന്നതിനെതിരേ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട വ്യവഹാരങ്ങള്‍ പരിഗണിക്കുന്പോഴാണ് യാഹൂ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 41 പേരാണ് യാഹുവിനെതിരേ യുഎസ് ഫെഡറല്‍, സ്റ്റേറ്റ് കോടതികളെ സമീപിച്ചിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും വിലയ വിവര മോഷണമാണ് നാലു വര്‍ഷം മുന്പുണ്ടായതെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.

 

2014 സെപ്റ്റംബറിലും യാഹൂ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്തിരുന്നു. 50 കോടി ആളുകളുടെ വിവരങ്ങളാണ് അന്ന് ഹാക്കര്‍മാര്‍ ശേഖരിച്ചത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് 2013 ഓഗസ്റ്റില്‍ നടന്ന ഹാക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. ആളുകളുടെ പേരുകള്‍, ഫോണ്‍നന്പറുകള്‍, പാസ്വേഡുകള്‍, ഇമെയില്‍ വിവരങ്ങള്‍, സുരക്ഷാ ചോദ്യങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി യാഹൂ സ്ഥിരീകരിച്ചിരുന്നു.

OTHER SECTIONS