ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഒരുമിച്ച് ഉപഭോക്താക്കള്‍ക്ക് പണികൊടുത്തു

By sruthy sajeev .12 Oct, 2017

imran-azhar

x
ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ലോകവ്യാപകമായി പണിമുടക്കി. മുന്നറിയിപ്പില്‌ളാതെയായിരുന്നു ഉപയോക്താക്കള്‍ക്ക് എഫ്ബി പണികൊടുത്തത്. വൈകുന്നേരം നാലു മുതലാണ് ഫേസ്ബുക്ക് പണിമുടക്കിതുടങ്ങിയത്.

 

യുകെ, അമേരിക്കയുടെ പടിഞ്ഞാറ്, കിഴക്ക് തീരങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഫേസ്ബുക്ക് ചലനമറ്റത്. ഇന്ത്യയിലും സമാന പ്രശ്‌നങ്ങള്‍ റിപേ്പാര്‍ട്ട് ചെയ്തു. ഫോട്ടോകളും ടെസ്റ്റും അപ് ലോഡ് ചെയ്യാന്‍ കഴിയാത്തതായിരുന്നു പ്രധാനപ്രശ്‌നം. ഫേസ്ബുക്കിന്റെ സമാനമായ പ്രശ്‌നം ഇന്‍സ്റ്റാഗ്രാമിലും നേരിട്ടു. ഇതാദ്യമായാണ് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാനും ഒരുപോലെ പണിമുടക്കുന്നത്. ഫേസ്ബുക്ക് ഉടമകള്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമകള്‍.

 

 

OTHER SECTIONS