കോവിഡ് വ്യാപനം ; ജീവനക്കാരുടെ വർക്ക് ഫ്രം ഹോം 2021 ജൂലൈ വരെ നീട്ടി ഗൂഗിൾ

By online desk .28 07 2020

imran-azhar

 

സാൻ ഫ്രാൻസിസ്കോ: കൊറോണ വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് 2021 ജൂലൈ വരെ വർക്ക് ഫ്രം ഹോം അനുവദിച്ചു ഗൂഗിൾ.ഓഫീസിൽ വരേണ്ട ആവശ്യമില്ലാത്ത ജോലി ചുമതലകൾ ഉള്ളവർക്കാണ് 2021 വരെ വർക്ക് ഫ്രം ഹോം തുടരാൻ അനുവാദം നൽകിയത്.

 


ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ഗൂഗിൾ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദർ പിച്ചൈ പറഞ്ഞു, അതേസമയം ഗൂഗിൾ നിലവിൽ വർക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുന്നത് ജനുവരി അവസാനം വരെയാണ് ഇതാണ് ജൂൺ അവസാനം വരെ നീട്ടിയിരിക്കുന്നത്. അതുവഴി ഗൂഗിളിൽ ജോലി ചെയ്യുന്ന രണ്ടുലക്ഷത്തോളം ആളുകൾ വർക്ക് ഫ്രം ഹോമിൽ തുടരും. അതേസമയം ജോലിസ്ഥലത്തേക്ക് തിരികെ പോവുന്നതിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി.

 

അതേസമയം പല ടെക്‌നോളജി സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി ഓഫീസുകളുടെ പ്രവർത്തനം പുനടരാരംഭിക്കുവാനുള്ള ശ്രമത്തിലാണ് എന്നാൽ ആമസോൺ പോലുള്ള കമ്പനികൾ വർക്ഫ്രം ഹോം അടുത്തവർഷം വരെ നീട്ടിയിട്ടുണ്ട്. കൂടാതെ ട്വിറ്റർ തങ്ങളുടെ ജീവവനക്കാർക്ക് അനിശ്ചിതകാലത്തേക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.

 

 

OTHER SECTIONS