ഗുഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 16 ആപ്പുകള്‍ നീക്കം ചെയ്തു

ഗുഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 16 ആപ്പുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകുന്നതിനും ഡാറ്റ വേഗത്തില്‍ തീരാനും ഇടയാക്കുന്ന ആപ്പുകളാണ് നീക്കം ചെയ്തിരിക്കുന്നത്.

author-image
Shyma Mohan
New Update
ഗുഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 16 ആപ്പുകള്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: ഗുഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 16 ആപ്പുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകുന്നതിനും ഡാറ്റ വേഗത്തില്‍ തീരാനും ഇടയാക്കുന്ന ആപ്പുകളാണ് നീക്കം ചെയ്തിരിക്കുന്നത്.

High-Speed Camera, Smart Task Manager, Flashlight+, com.smh.memocalendar memocalendar, 8K-Dictionary, BusanBus, Quick Note, Currency Converter, Joycode, EzDica, Instagram Profile Downloader, Ez Notes, com.candlencom.flashlite, com.doubleline.calcul, com.dev.imagevault. Flashlight+ തുടങ്ങിയ ആപ്പുകളാണ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്.

പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്താല്‍ ഉപഭോക്താവിന് ഒരു അറിയിപ്പും കൂടാതെ വെബ് പേജുകള്‍ തുറക്കുന്നതിനുള്ള അറിയിപ്പുകള്‍ ലഭിക്കുമെന്നും സുരക്ഷാ ഏജന്‍സിയായ മക്കാഫി കണ്ടെത്തി. ഇത്തരത്തില്‍ പരസ്യത്തട്ടിപ്പ് നടത്തുകയായിരുന്നു ഈ ആപ്പുകളെന്നും മക്കാഫി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Google playstore