വണ്‍ ഇന്ത്യ, വണ്‍ ചാര്‍ജര്‍; ഏകീകൃത ചാര്‍ജര്‍ സംവിധാനം നടപ്പാക്കാന്‍ കേന്ദ്രം

By Shyma Mohan.12 08 2022

imran-azhar

 

 

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍, ടാബ് ലെറ്റ് അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് ഏകീകൃത ചാര്‍ജര്‍ നടപ്പാക്കുന്നതിന്റെ സാധ്യത തേടി കേന്ദ്ര സര്‍ക്കാര്‍. യൂറോപ്പില്‍ നടപ്പാക്കാനിരിക്കുന്ന വണ്‍ ചാര്‍ജര്‍ നയത്തിന്റെ ഭാഗമായാണ് ഇന്ത്യയും ഏകീകൃത ചാര്‍ജര്‍ നടപ്പാക്കുന്നതിന്റെ സാധ്യത തേടുന്നത്.

 

നിലവില്‍ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വ്യത്യസ്ത ചാര്‍ജറാണ് ഉപയോഗിക്കുന്നത്. ഓരോ കമ്പനി അനുസരിച്ച് ചാര്‍ജറില്‍ തന്നെ വ്യത്യാസവുമുണ്ട്. ഒന്നിലധികം ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേ പെലെ ചാര്‍ജര്‍ ഉപയോഗിക്കാന്‍ കഴിയുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്.

 

ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചു. വിവിധ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ അടക്കം പ്രതിനിധികളെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഒന്നിലധികം ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചാല്‍ ഇ-വെയ്സ്റ്റ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

OTHER SECTIONS