പുതിയ എയ്റോ 13 അവതരിപ്പിച്ച് എച്ച്.പി

By സൂരജ് സുരേന്ദ്രന്‍.25 11 2021

imran-azhar

 

 

കൊച്ചി: ഏറ്റവും ഭാരം കുറഞ്ഞ ലാപ്ടോപ്പായ എയ്റോ 13 വിപണിയിൽ അവതരിപ്പിച്ച് എച്ച്.പി. ഒരു കിലോഗ്രാമിൽ താഴെ മാത്രം ഭാരമുള്ള എയ്‌റോ 13 പുറത്തിറക്കുന്നതിലൂടെ പവിലിയൻ സീരീസ് വിപുലീകരിക്കുകയാണ് കമ്പനി. മൈക്രോ എഡ്ജ് 13.3 ഇഞ്ച് ഡിസ്പ്ലേയും 1920 * 1200 (ഡബ്ള്യു യു എക്സ് ജി എ) റെസല്യൂഷനും ഉള്ളതിനാൽ ഇത് യഥാർത്ഥ നിറങ്ങളും ഫ്ലിക്കർ ഫ്രീ സ്ക്രീനുമടക്കം മികച്ച കാഴ്ചാനുഭവം നൽകുന്നു.

 

ബാംഗ് & ഒലുഫ്സെൻ ഡ്യുവൽ സ്പീക്കറുകൾ സമാനതകളില്ലാത്ത ഓഡിയോ നിലവാരം വാഗ്ദാനം ചെയ്യുന്നു. നാച്ചുറൽ സിൽവർ, പെയിൽ റോസ് ഗോൾഡ് എന്നീ നിറങ്ങളിൽ ലാപ്ടോപ്പ് ലഭ്യമാണ്. കൃത്യമായ അകലത്തിൽ ക്രമീകരിച്ചിരിക്കുന്ന കീബോർഡിൽ സുഖപ്രദമായ ടൈപ്പിംഗ് അനുഭവം നൽകുന്നതിനായി ബാക്ക് ലിറ്റ് സംവിധാനവുമൊരുക്കിയിട്ടുണ്ട്.

 

റേഡിയൻ ഗ്രാഫിക്സോട് (Radeon Graphics) കൂടിയ എ എം ഡി റൈസൺ (AMD Ryzen) 5 പ്രോസസറാണ് എയ്റോ 13 ലുള്ളത്. ഇത് 16 ജി.ബി റാമും എസ് .എസ് .ഡി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. 1 സൂപ്പർസ്പീഡ് യുഎസ്ബി ടൈപ്പ്-സി, 2 സൂപ്പർസ്പീഡ് യുഎസ്ബി ടൈപ്പ്-എ, 1 എച്ച്ഡിഎംഐ 2.0, 1 എസി സ്മാർട്ട് പിൻ, 1 ഹെഡ്ഫോൺ/മൈക്രോഫോൺ കോംബോ എന്നിവയ്ക്കായുള്ള പോർട്ടുകളാണ് എയ്റോ 13 ലുള്ളത് .

 

10 മണിക്കൂർ വരെ ബാറ്ററി ലൈഫാണ് പുതിയ എയ്റോ 13ന് കമ്പനി വാഗ്ദാനം ചെയ്യുന്നത് . കൂടാതെ എച്ച്.പി. ഫാസ്റ്റ് ചാർജ്ജ് ഓപ്ഷനും നൽകിയിട്ടുണ്ട്. സിസ്റ്റം ഓഫായിരിക്കുമ്പോൾ 65 വാട്ട് ബാറ്ററി ഉപയോഗിച്ച് കേവലം മുപ്പത് മിനിറ്റിനുള്ളിലും, 45 വാട്ട് ബാറ്ററി ഉപയോഗിച്ച് കേവലം 45 മിനിറ്റിനുള്ളിലും അൻപത് ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. 72,999 രൂപയാണ് എച്ച്.പി പവിലിയൻ എയ്റോ 13ൻറെ വില .

 

OTHER SECTIONS