ഹുവായ് മേറ്റ് 20 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു; ഡിസംബര്‍ 3 മുതല്‍ ആമസോണില്‍ വില്‍പ്പനയ്ക്ക്

By Anju N P.27 11 2018

imran-azhar

 

ഹുവായ് മേറ്റ് 20 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 69,990 രൂപയാണ് ഫോണിന്റെ വില. ആമസോണ്‍ ഇന്ത്യയില്‍ ഫോണ്‍ ഡിസംബര്‍ 3 മുതല്‍ വില്‍പ്പന ആരംഭിക്കും.

 

19:5:9 ആസ്പെക്ട് റേഷ്യോയില്‍ 3120×1440 പിക്സല്‍ റെസല്യൂഷനില്‍ 6.39 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്.

 

6 ജിബി റാം 128 ജിബി സ്റ്റോറേജാണ് ഫോണിനുള്ളത്. മൂന്ന് ക്യാമറകളാണ് ഫോണിനുള്ളത്. 40 എംബി വൈഡ് ആങ്കിള്‍ ലെന്‍സ്, 20 എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ലെന്‍സ്, 8 എംപി ടെലിഫോട്ടോ ലെന്‍സ്, 24 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ്. 4,200 എംഎഎച്ചാണ് ബാറ്ററി.

 

OTHER SECTIONS