6000 എംഎഎച്ച് ബാറ്ററിയോടെ ഇന്‍ഫിനിക്‌സ് ഹോട്ട് 12 പ്ലേ ഇന്ത്യയില്‍ എത്തി

By santhisenanhs.24 05 2022

imran-azhar

 

ചൈനീസ് ബ്രാന്‍ഡായ ഇന്‍ഫിനിക്‌സ് ഹോട്ട് 12 പ്ലേ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ ഇന്‍ഫിനിക്‌സ് ഹോട്ട് 11 പ്ലേയുടെ പിന്‍ഗാമിയാണിത്. ഹോള്‍ പഞ്ച് ഡിസ്‌പ്ലേയും ഡ്യുവല്‍ റിയര്‍ ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍.

 

യുണിസോക് ടി610 പ്രൊസസറില്‍ 64 ജിബി സ്റ്റോറേജും 4 ജിബി റാം എന്നിവയുണ്ട്. ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് പ്രയോജനപ്പെടുത്തി രണ്ട് ജിബി സ്‌പേസ് കൂടി റാമിന് വേണ്ടി പ്രയോജനപ്പെടുത്താനാവും.

 

8499 രൂപയാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 12 പ്ലേയുടെ നാല് ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പിന് വില. ഷാമ്പയിന്‍ ഗോള്‍ഡ്, ഡേ ലൈറ്റ് ഗ്രീന്‍, ഹൊറൈസണ്‍ ബ്ലൂ, റേസിങ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും. മേയ് 30 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഇതിന്റെ വില്‍പന. 8499 രൂപ എന്നത് പ്രാരംഭ വിലയാണ്. പിന്നീട് ഇത് മാറിയേക്കാം. എത്രനാള്‍ ഈ ഓഫര്‍ ലഭിക്കുമെന്ന് വ്യക്തമല്ല.

 

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എക്‌സ്ഒഎസ് 10 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 6.82 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുണ്ട്. 90 ഹെര്‍ട്‌സ് റിഫ്രഷ് റ്റേറ്റും 180 ഹെര്‍ട്‌സ് ടച്ച് സാംപ്ലിങ് റേറ്റുമുള്ള സ്‌ക്രീന്‍ ആണിത്.

 

ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ എഫ് 1.8 അപ്പേര്‍ച്ചറുള്ള 13 എംപി പ്രധാന സെന്‍സറും ഒരു ഡെപ്ത് സെന്‍സറും ഉള്‍ക്കൊള്ളുന്നു. ക്വാഡ് റിയര്‍ എല്‍ഇഡി ഫ്‌ളാഷുണ്ട്. സെല്‍ഫിയ്ക്ക് വേണ്ടി എട്ട് എംപി ക്യാമറയാണുള്ളത്. ഇതിനൊപ്പം ഡ്യുവല്‍ ഫ്‌ളാഷ് ലൈറ്റ് നല്‍കിയിട്ടുണ്ട്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് കൂടാതെ 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാം.

 

ഡ്യുവല്‍ സിം സൗകര്യമുള്ള 4ജി ഫോണ്‍ ആണിത്. ഫിംഗര്‍ പ്രിന്റ് സെന്‍സറുണ്ട്. 6000 എംഎഎച്ച് ബാറ്ററിയില്‍ 10 ചാര്‍ജിങ് സൗകര്യമുണ്ട്. 209 ഗ്രാം ആണ് ഫോണിന്റെ ഭാരം.

OTHER SECTIONS