മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെല്‍ട്രോണ്‍ യുവി അണുനശീകരണ ഉപകരണം

By Web Desk.05 07 2021

imran-azhar

 

തിരുവനന്തപുരം: കെല്‍ട്രോണ്‍ നിര്‍മ്മിച്ച അള്‍ട്രാ വയലറ്റ് അണുനശീകരണ ഉപകരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിച്ചു. ഫയലുകള്‍, കത്തുകള്‍, പുസ്തകങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവ അള്‍ട്രാ വയലറ്റ് റേഡിയേഷന് വിധേയമാക്കിയാണ് കെല്‍ട്രോണ്‍ യുവി ഡിസ്ഇന്‍ഫെക്ടര്‍ പ്രവര്‍ത്തിക്കുന്നത്.

 

വേഗത്തില്‍ അണുനശീകരണം സാധ്യമാക്കുന്നതും ഉപയോഗിക്കാന്‍ സൗകര്യപ്രദമായ രീതിയിലുമാണ് ഉപകരണത്തിന്റെ രൂപകല്‍പന. വ്യവസായമന്ത്രിയുടെ ഓഫീസിലും കെല്‍ട്രോണ്‍ ഈ ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. എന്‍പിഒഎല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കെല്‍ട്രോണ്‍ വ്യാവസായിക അടിസ്ഥാനത്തില്‍ യുവി ബാഗേജ് ഡിസ്ഇന്‍ഫെക്ടറുകളും മറ്റും നിര്‍മ്മിക്കുന്നുണ്ട്.

 

കണ്ണൂര്‍ വിമാനത്താവളം, തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം, കൊച്ചി കസ്റ്റംസ് ആസ്ഥാനം, സെന്‍ട്രല്‍ ഏക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, പെട്രോനെറ്റ് എല്‍എന്‍ജി എന്നിവിടങ്ങളില്‍ കെല്‍ട്രോണ്‍ യുവി ഡിസ്ഇന്‍ഫെക്ടറുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

 

 

OTHER SECTIONS